പoനത്തോടൊപ്പം ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി പരാതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

മാനന്തവാടി: സിംഗപ്പൂരിൽ പഠനത്തോടൊപ്പം ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി വള്ളിയൂർക്കാവ് കോപ്പുറത്ത് സുനിൽ, ഭാര്യ ഗ്രേസി സുനിൽ, മേമoത്തിൽ ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പയ്യമ്പള്ളി മൊട്ടങ്കര ചുള്ളം കാട്ടിൽ ജോണിയും മക്കളായ ഷാൻ , അജയ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്.ബിരുദ പടനം കഴിഞ്ഞ സുനിലിന്റ് മകൻ സെബിൻ, ജോർജ്ജിന്റ് മകൻ   സോബിൻ എന്നിവർക്ക് സിംഗപൂരിൽ സർക്കാർ കോളേജിൽ ജോലിയും പഠനവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരോരത്തരിൽ നിന്നും നാലര ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു. താമസിക്കുവാൻ മുറിയും ഭക്ഷണം സ്വന്തം ഉണ്ടാക്കുവാൻ സൗകര്യവുമുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരു മുറിയിൽ 20 കുട്ടികളെ താമസിപ്പിക്കുകയും ഭക്ഷണത്തിനായി സമീപത്തുള്ള സിക്കുകാരുടെ അമ്പലത്തിൽ പറഞ്ഞ് വിടുകയുമായിരുന്നു. ഒന്നര മാസമായപ്പോൾ കുട്ടികൾ ചതി മനസ്സിലാക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.കുട്ടി കളുടെ കുടുംബം കൂലി പണി എടുത്ത് ജീവിക്കുന്നവരാണ്.നിലവിലുള്ള സ്ഥലം ബാങ്കിൽ പണയപ്പെടുത്തിയും മറ്റ് വായ്പകൾ സംഘടിപ്പിച്ചുമാണ് ഇത്രയും വലിയ തുക ഉണ്ടാക്കിയത്. പോലീസിൽ പരാതി നൽകിയതായും നടപടികൾ ഉണ്ടായില്ലെങ്കിൽ പണം വാങ്ങിയവരുടെ വീടിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കുമെന്നും ഇവർ പറഞ്ഞു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *