ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുന്നതില്‍ പ്രദേശിക ചാനലുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് സി.കെ ശശിന്ദ്രന്‍ എം.എല്‍.എ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുന്നതില്‍  പ്രദേശിക ചാനലുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന്  സി.കെ ശശിന്ദ്രന്‍ എം.എല്‍.എ കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്സ് ഓഡിറ്റോറിയത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12-ാം വയനാട് ജില്ലാ സമ്മേളനം   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതു വികസനത്തില്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരും പ്രദേശിക ചാനലുകളും നടത്തിയ പ്രവര്‍ത്തനം ജനമനസുകളില്‍ ഇടം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനം സി ഒ ഏ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്തു.കേബിള്‍ ടിവി രംഗത്തിന്റെ നിലനില്‍പ്പ് സുരക്ഷിതമാവണമെങ്കില്‍ സര്‍ക്കാര്‍ ഇടപ്പെടല്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് വിഷന്‍ പോലെയുള്ള പ്രദേശിക ചാനലുകളുടെ വളര്‍ച്ച ചരിത്രനേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. കെ സി ബി എല്‍ മനേജിംങ് ഡയറക്ടര്‍ കെ ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ സി ഒ എ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസിസ്, ജില്ലാ സെക്രട്ടറി പി എം ഏലിയാസ്, സ്വാഗത സംഘം കണ്‍വീനര്‍ അഷറഫ് പൂക്കയില്‍, സംസ്ഥാന കമ്മിറ്റി അംഗം മണ്‍സൂര്‍, ചെയര്‍മാന്‍ സുഭാഷ് എം ജോയി, ട്രഷറര്‍ ബിജു ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു.സിഒഎ വയനാട് ജില്ലാ കമ്മറ്റിയുടെ പുതിയ സാരഥികളായി പി.എം ഏലിയാസ് പ്രസിഡന്റ്,അഷ്‌റഫ് പൂക്കയില്‍ സെക്രട്ടറി,ബിജു ജോസ് ട്രഷറര്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. മാനന്തവാടി,വൈത്തിരി,ബത്തേരി മേഖലകളില്‍ നിന്നുള്ള കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *