September 25, 2026

നിഴലുകൾക്കിടയിൽ കവിതാ സമാഹാരം പ്രകാശനം ചെയ്തു

0
IMG-20200112-WA0118.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പഴശ്ശി രാജസ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, ജില്ലാ ആശുപത്രി ജീവനക്കാരിയും എഴുത്തുകാരിയുമായ ആയിഷ മാനന്തവാടി രചിച്ച നിഴലുകൾക്കിടയിൽ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൻ ശോഭാ രാജൻ മുഖ്യാതിഥിയായിയായിരുന്നു. കോഴിക്കോട് ഫാറൂക്ക് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകൻ ഡോ.അസീസ് തരുവണ ഉദ്ഘാടനം ചെയ്തു. പ്രമുഖ കവി സാദിർ തലപ്പുഴ പ്രകാശന കർമ്മം നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക പുസ്തകം ഏറ്റുവാങ്ങി. പി.കെ.സുധീർ, മുസ്തഫ ദ്വാരക, എം.ഗംഗാധരൻ, ഷാജൻ ജോസ്, വിദ്യ.എസ്.ചന്ദ്രൻ ,നീർമാതളം ബുക്സ് മാനേജർ അനിൽ കുറ്റിച്ചിറ, ആയിഷ മാനന്തവാടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *