പൗരത്വ ഭേതഗതിക്കെതിരെ പനമരത്ത് പ്രതിഷേധമിരമ്പി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
പൗരത്വ ഭേതഗതിക്കെതിരെ പനമരം ഗ്രാമ പഞ്ചാത്തിന്റെ നേതൃത്വത്തിൽ  സർവ്വകക്ഷി നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലിയും പൊതുയോഗവും നടത്തി.
പനമരം  ടൗണിൽ നിന്നും ആരംഭിച്ച റാലി  ക്ക് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷൈനി   കൃഷ്ണൻ ,പി ദിലീപ് കുമാർ  കുനിയിൽ അസീസ്,  പി ജെ ബേബി    , എം എ ചാക്കോ  ,കെ സി ജബ്ബാർ  ,കെ പി ഷിജു , സജേഷ് സെബാസ്റ്റ്യൻ, ബെന്നി അരിഞ്ചേർമല, മഹേഷ് കുമാർ,   ടി കെ ഭൂപേഷ് ,കെ സി റഷീദ്   എന്നിവർ നേതൃത്വം നൽകി.
യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു
.പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ  അഭിസംബോദനം ചെയ്യുന്ന ചെങ്കോട്ടയും കുത്തബ് മിനാറും ലോകാ ദ് ഭുതങ്ങളിൽ ഒന്നായ താജ് മഹലും ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളുടെ സംഭാവനയാണ്.എന്നിട്ടും അവരാരും ഈ നാടിനെ  ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫസർ  ശ്രീജിത്ത്  മുഖ്യ പ്രഭാഷണം നടത്തി.
സംഘ് പരിവാറിന്റെ രാഷ്ട്രീയ പരാചയത്തി ന് തുടക്കം കുറിച്ച യുദ്ധത്തിനാണ് നാം തുടക്കം കുറിച്ചത്.   ഇതൊരു വൈകാരിക പ്രശ്നമാണ്.അതേസമയം തന്നെ വൈകാരിക പ്രശ്നമായി ഈ ഫാഷിസത്തേ പരിചയപ്പെടുത്താൻ കഴിയില്ല. ഫാഷിസം അത്രമേൽ ഇന്ത്യൻ ഭരണ സിരാകേന്ദ്രം മുതൽ അടിത്തട്ട് വരെ  പിടി മുറുക്കിയിരിക്കുകയാണ്.  ഭരണഘടനയിലെ തുല്യത വിഭാവനം ചെയ്യുന്ന ആർടിക്കിൾ 14 ൽ ഒരു തരത്തിലും മതപരമായ പരിഗണന പാടില്ലെന്നാണ് വ്യവസ്ഥ, ഈ വകുപ്പിനെ തന്നെ ഇല്ലാതാക്കുന്ന നീക്കമാണ് പുതിയ പൗരത്വ ബില്ലിൽ മുസ്ലിംകൾ ഒഴികെ  എന്ന പദം കൊണ്ടുദ്ധേഷിക്കുന്നത്.
കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യയിൽ മനുഷ്യ നൻമക്കായി കൊണ്ടുവന്ന ഒരു നിയമമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ എന്ന് പ്രൊഫസർ ശ്രീജിത്ത്  ചോദിച്ചു. വ്യത്യസ്ത രാഷ്ട്രീയ മത വിശ്വാസികളും അല്ലാത്തവരുമായ ആയിരക്കണക്കിന്  ആളുകൾ അണിനിരന്ന ഭരണഘടന സംരക്ഷണ റാലി ബസ്റ്റാന്റിൽ സമാപിച്ചു.   എം ചാക്കോ നന്ദിയും പറഞ്ഞു
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *