പൂപ്പൊലി: തിരക്കിൽപ്പെട്ട് ഓടയിൽ വീണ് യുവതിക്ക് പരിക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ: അമ്പലവയലിൽ നടന്ന പൂപ്പൊലിയിൽ അവസാന ദിവസങ്ങളിൽ അനുഭവപ്പെട്ട തിക്കിലും തിരക്കിലും ഓടയിൽ വീണ് യുവതിക്ക് പരിക്ക്.   പ്രധാന കവാടത്തിന് സമീപം റോഡരികിലെ അഞ്ചടി താഴ്ചയുള്ള  ഓടയിൽ വീണാണ് മുട്ടിൽ കൊളവയൽ സ്വദേശിനി ഹേമ (48) ക്ക് കാലിനും കൈക്കും മുഖത്ത് പരിക്കേറ്റത്.  ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൊളവയൽ സ്വദേശിനികളായ മറ്റ് നാല് പേർക്കൊപ്പം പോയ ഇവർ ടിക്കറ്റ് എടുത്ത ശേഷം അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിരക്കിൽ പ്പെട്ടാണ് കാൽ വഴുതി ഓടയിൽ വീണത്. കാലിന് ഗുരുതരമായി പരിക്കേറ്റ ‌ ഇവരെ വാഹനം ലഭിക്കാൻ വൈകിയതിനാൽ ആശുപത്രിയിൽ എത്തിക്കാനും വൈകി. 

 ഓടക്ക് സ്ളാബില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “പൂപ്പൊലി: തിരക്കിൽപ്പെട്ട് ഓടയിൽ വീണ് യുവതിക്ക് പരിക്ക്.”

Leave a Reply

Your email address will not be published. Required fields are marked *