കരിയർ വർക്ക് ഷോപ്പും മെഗാ പ്ലേസ്മെന്റ് ഡ്രൈവും 14-ന് നടവയൽ സി.എം. കോളേജിൽ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ:: തൊഴിൽ രഹിതരായ വിദ്യാർത്ഥികളുടെ കരിയർ അഭിരുചികളെ
പരിപോഷിപ്പിക്കാനും മികച്ച തൊഴിൽ മേഖലകളെ കണ്ടെത്താൻ
സഹായിക്കുന്നതിനും വേണ്ടി മെഗാ പ്ലേസ്മെന്റ് ഡ്രൈവും കരിയർ
വർക്ക് ഷോപ്പും 14 ന്  നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. .
സി എം കോളേജ് ഓഫ് ആർട്സ്  ആൻഡ് സയൻസ് നടവയൽ പ്ലേസ്മെന്റ്
സെല്ലിന്റെ നേതൃത്വത്തിൽ 2020  ജനുവരി പതിനാലു മുതൽ
പതിനാറു വരെ തിയതികളിൽ പ്രയുക്തി 2020'എന്ന പേരിലാണ് മെഗാ
പ്ലേസ്മെന്റ് ഡ്രൈവും കരിയർ വർക്ഷോപ്പും നടത്തുന്നത്. വിദ്യാർത്ഥികളുടെ
തൊഴിൽ വിഭവ ശേഷി തിരിച്ചറിഞ്ഞു അവരെ മികച്ച തൊഴിൽ
മേഖലകളിലേക് എത്തിക്കുക എന്നതാണ് പരിപാടി പ്രധാനമായും ലക്ഷ്യം
വെക്കുന്നത്. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് നടത്തുന്ന
പരിപാടിയിൽ ജില്ലക്കകത്തും പുറത്തും നിന്നുമായി നിരവധി പേർ
പങ്കെടുക്കും.
പതിനാലിന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രൻ
ഉത്ഘാടനം നിർവഹിക്കുന്ന കരിയർ വർക്ക്ക്ഷോപ്പിൽ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ്
ലോക്കൽ അഡ്മിനിസ്ട്രേഷൻ ഫാക്കൽറ്റി വി. കെ സുരേഷ് ബാബു
കൂത്തുപറമ്പ് ശില്പശാലക്കു നേതൃത്വം നൽകും. തുടർന്ന് അസാപ് മാസ്റ്റർ
ട്രെയിനർ ജിജോയ് ജോസഫ് വിവിധ യൂണിവേഴ്സിറ്റികളിലെ
വിദ്യാർത്ഥികളുമായി സംവദിക്കും. കോളേജ് മാനേജർ ടി. കെ അബ്ദുറഹിമാൻ
ബാഖവി അധ്യക്ഷത വഹിക്കും. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ടി. എസ് ദിലീപ് കുമാർ, മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്കാരിക
നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
അന്നേ ദിവസം ഉച്ചക്ക് രണ്ടു മണിക്ക് പൂർവ വിദ്യാർത്ഥി സംഗമവും
നടക്കുന്നതാണ്. പതിനഞ്ചിനു കോളേജ് വിദ്യാർത്ഥികൾക്കുള്ള
അസ്സംബ്ളിയും പതിനാറിന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, എച്. ഡി.
എഫ്. സി. ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, ഇൻഡസ് മോട്ടോർസ്,
ജിയോജിത് ഫിനാൻഷ്യൽ സർവിസ്സ് അടക്കം കേരളത്തിനകത്തും
പുറത്തുമുള്ള പ്രമുഖ കമ്പനികളെയും വിദ്യാഭ്യാസ ഏജൻസികളെയും
പങ്കെടുപ്പിച്ചു കൊണ്ട് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് നടത്തപ്പെടും.
പത്ര സമ്മേളനത്തിൽ കോഡിനേറ്റർ പി.സി. കിരൺ, കെ.എം. സജീർ , ഇ. ഹർഷ, പി.ആർ. രജിത. എന്നിവർ പങ്കെടുത്തു.
Ad

വെള്ളമുണ്ട മൊതക്കരയിലെ റേഷൻ കടയിൽ നിന്നും 257 ചാക്ക് മോഷണം പോയെന്ന പരാതിയിൽ പരാതിക്കാരനായ റേഷൻ കട ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു. കടയുടമ വാഴയിൽ അഷ്റഫിനെതിരെയാണ് വെള്ളമുണ്ട ...
Read More
ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നാല്  പേരും കച്ചവട ആവശ്യത്തിനായി ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ  ആളുകളുമാണ് നിരീക്ഷണത്തിലുള്ളത്.  ചൈനയിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ചൈനയിലെ കുടുംബത്തെ സന്ദര്‍ശിച്ച് ...
Read More
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് സമീപം വെച്ച് യാത്ര ആരംഭിക്കും ...
Read More
കൽപ്പറ്റ: ചുണ്ടേൽ സെന്റ് ജൂഡ്സ് കോൺവെന്റ് അംഗമായ സി.ഫിദെലേ തലച്ചിറ( 87)നിര്യാതയായി. പാലാ ഇളം പുരയിടം സ്വദേശിനിയാണ്.      കുർബാനയും മൃതസംസ്ക്കാരശുശ്രുഷകളും  വ്യാഴാഴ്ച  രാവിലെ 11 മണിക്ക് ചുണ്ടേൽ ...
Read More
 വയനാട് ഫിഷറീസിന് അഭിമാനം കല്‍പ്പറ്റ: പരാലിസിസ് ബാധിച്ച് ഒരു വശം തളര്‍ന്നിട്ടും മനസ് തളരാതെ മത്സ്യകൃഷിയില്‍ പൊന്ന് വിളയിച്ച പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍റഷീദിന് ഫിഷറീസ് വകുപ്പിന്‍റെ മികച്ച ...
Read More
സോഷ്യൽ മീഡിയയും  സൈബർ നിയമങ്ങളും: ശില്പശാല സംഘടിപ്പിച്ചു.കൽപ്പറ്റ: സോഷ്യൽ മീഡിയ അനുദിനം നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും എന്ന വിഷയത്തിൽ  ജില്ലാതല ശില്പശാല   കൽപ്പറ്റയിൽ നടത്തി.  ...
Read More
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യ വികസന മേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് മുബൈ യൂണിവേഴ്‌സിറ്റിയിലെ 26 എം സ് ഡബ്ല്യൂ ...
Read More
ഖദീജ ഹജ്ജുമ്മപനമരം: കൂളിവയലിലെ പരേതനായ കേളോത്ത് മമ്മുട്ടി ഹാജിയുടെ ഭാര്യ കുന്നോത്ത് പറമ്പന്‍ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി.  മക്കള്‍: ഉമ്മര്‍ (പ്രസിഡന്റ് കുളിവയല്‍ മഹല്ല്), ഖാസിം, ...
Read More
.മാനന്തവാടി: വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ...
Read More
.മാനന്തവാടി:  ടീം ഉദയ ചാരറ്റബിള്‍ ട്രസ്റ്റും, മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന കൊയിലേരി ഉദയ വായനശാലയുടെ ആഭീമുഖ്യത്തിലുളള 17മത് ഉദയ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ രാവ് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *