കരിയർ വർക്ക് ഷോപ്പും മെഗാ പ്ലേസ്മെന്റ് ഡ്രൈവും 14-ന് നടവയൽ സി.എം. കോളേജിൽ .
കൽപ്പറ്റ:: തൊഴിൽ രഹിതരായ വിദ്യാർത്ഥികളുടെ കരിയർ അഭിരുചികളെ
പരിപോഷിപ്പിക്കാനും മികച്ച തൊഴിൽ മേഖലകളെ കണ്ടെത്താൻ
സഹായിക്കുന്നതിനും വേണ്ടി മെഗാ പ്ലേസ്മെന്റ് ഡ്രൈവും കരിയർ
വർക്ക് ഷോപ്പും 14 ന് നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. .
സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ പ്ലേസ്മെന്റ്
സെല്ലിന്റെ നേതൃത്വത്തിൽ 2020 ജനുവരി പതിനാലു മുതൽ
പതിനാറു വരെ തിയതികളിൽ പ്രയുക്തി 2020'എന്ന പേരിലാണ് മെഗാ
പ്ലേസ്മെന്റ് ഡ്രൈവും കരിയർ വർക്ഷോപ്പും നടത്തുന്നത്. വിദ്യാർത്ഥികളുടെ
തൊഴിൽ വിഭവ ശേഷി തിരിച്ചറിഞ്ഞു അവരെ മികച്ച തൊഴിൽ
മേഖലകളിലേക് എത്തിക്കുക എന്നതാണ് പരിപാടി പ്രധാനമായും ലക്ഷ്യം
വെക്കുന്നത്. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് നടത്തുന്ന
പരിപാടിയിൽ ജില്ലക്കകത്തും പുറത്തും നിന്നുമായി നിരവധി പേർ
പങ്കെടുക്കും.
പ
പതിനാലിന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
ഉത്ഘാടനം നിർവഹിക്കുന്ന കരിയർ വർക്ക്ക്ഷോപ്പിൽ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ്
ലോക്കൽ അഡ്മിനിസ്ട്രേഷൻ ഫാക്കൽറ്റി വി. കെ സുരേഷ് ബാബു
കൂത്തുപറമ്പ് ശില്പശാലക്കു നേതൃത്വം നൽകും. തുടർന്ന് അസാപ് മാസ്റ്റർ
ട്രെയിനർ ജിജോയ് ജോസഫ് വിവിധ യൂണിവേഴ്സിറ്റികളിലെ
വിദ്യാർത്ഥികളുമായി സംവദിക്കും. കോളേജ് മാനേജർ ടി. കെ അബ്ദുറഹിമാൻ
ബാഖവി അധ്യക്ഷത വഹിക്കും. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ടി. എസ് ദിലീപ് കുമാർ, മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്കാരിക
നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
അന്നേ ദിവസം ഉച്ചക്ക് രണ്ടു മണിക്ക് പൂർവ വിദ്യാർത്ഥി സംഗമവും
നടക്കുന്നതാണ്. പതിനഞ്ചിനു കോളേജ് വിദ്യാർത്ഥികൾക്കുള്ള
അസ്സംബ്ളിയും പതിനാറിന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, എച്. ഡി.
എഫ്. സി. ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, ഇൻഡസ് മോട്ടോർസ്,
ജിയോജിത് ഫിനാൻഷ്യൽ സർവിസ്സ് അടക്കം കേരളത്തിനകത്തും
പുറത്തുമുള്ള പ്രമുഖ കമ്പനികളെയും വിദ്യാഭ്യാസ ഏജൻസികളെയും
പങ്കെടുപ്പിച്ചു കൊണ്ട് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് നടത്തപ്പെടും.
പത്ര സമ്മേളനത്തിൽ കോഡിനേറ്റർ പി.സി. കിരൺ, കെ.എം. സജീർ , ഇ. ഹർഷ, പി.ആർ. രജിത. എന്നിവർ പങ്കെടുത്തു.
Leave a Reply