April 27, 2024

കൽപ്പറ്റ മഹോത്സവം ; അലങ്കാര മത്സ്യ – വിദേശപക്ഷി പ്രദർശനം ബുധനാഴ്ച തുടങ്ങും.

0
Img 20200113 Wa0089.jpg
കൽപ്പറ്റ : ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജനം ചാരിറ്റബിൾ ട്രസ്റ്റ്
സംഘടിപ്പിക്കുന്ന കൽപ്പറ്റ മഹോത്സവത്തിനു 15 ന് ബുധനാഴ്ച തുടക്കമാകുമെന്ന്
സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 9 വരെയാണ്
പ്രദർശനം. കൽപ്പറ്റ ബൈപാസ് റോഡിലെ ഫ്ളവർഷോ ഗ്രൗണ്ടിൽ ആണ് പ്രദർശ
നം. പ്രദർശനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന സംഗീത കലാപരിപാടികളും
ഉണ്ടാകും. സാമൂഹ്യ-സാംസ്കാരിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയ
മായ സംഭാവനകൾ അർപ്പിച്ച വ്യക്തിത്വങ്ങളെ ഓരോ ദിവസവും നടക്കുന്ന ചടങ്ങിൽ
ആദരിക്കും. ലോകോത്തര നിലവാരമുള്ള അലങ്കാര മത്സ്യങ്ങളുടെ ബ്യഹത്തായി
ശേഖരമാണ് പ്രദർശനത്തിലെ മുഖ്യ ആകർഷകം. അപൂർവമായി മാത്രം കാണാതുള
വിദേശപക്ഷികളുടെ പ്രദർശനം എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടി
കൾക്ക് വിനോദത്തിനും ഉല്ലസിക്കാനുമുള്ള അമ്യൂസ്മെന്റ് പാർക്ക് വർണാഭമായി
സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ കുണ്ടായിത്തോടിന്റെ
നേതൃത്വത്തിൽ ക്ഷ്യയോഗ്യമായി പുഴുക്കളുടെ പ്രദർശനമാണ് എക്സ്പോയിലെ
' ശ്രദ്ധേയമായ മറ്റൊരു ഇനം. രണ്ടര ലക്ഷം പുഴുക്കളുടെ ശേഖരമാണ് ഇവിടെ ഒരു
ക്കുന്നത്, രുചികരമായ ഭക്ഷ്യമേള എക്സ്പോയുടെ മറ്റൊരു പ്രത്യേകതയാണ്. പുരാ
വസ്തു ശേഖരത്തോടൊപ്പം വിവിധ വിപണ സ്റ്റാളുകൾ പ്രദർശനമേളയിൽ ഒരുക്കി.
യിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9.00 മണിവരെയാണ് പ്രദർശന
സമയം. ടിക്കറ്റ് വില 30/- രൂപയാണ്. വിദ്യാർത്ഥികൾക്കുള്ള സൗജന്യ ടിക്കറ്റുകൾ
വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കും.
– മഹോത്സവത്തിന്റെ ഉദ്ഘാടനം 15 ന് വൈകിട്ട് 5 മണിക്ക് സി.കെ.ശശീന്ദ്രൻ
എം.എൽ.എ. നിർവ്വഹിക്കും. കൽപ്പറ്റ മുൻസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ്
അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമ നടൻ അബുസലീം മുഖ്യാതിഥിയാകും.
മുൻസിപ്പാൽ വൈസ് ചെയർമാൻ ഡീ, രാജൻ, കൗൺസിലർമാരായ രാധാകൃ
.
ഷ്ണൻ, പി.പി. ആലി, എ.പി. ഹമീദ് എന്നിവർ പങ്കെടുക്കും
'വാർത്താസമ്മേളനത്തിൽ 
റാഫി പുതിയകടവ് (ചെയർമാൻ, ജനം ചാരിറ്റബിൾ ട്രസ്റ്റ്),
നിസാർ ഒളവണ്ണ (സെക്രട്ടറി) ,രമേശ് കൽപ്പറ്റ, സാബിത്  പൂക്കാട് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *