August 14, 2026

തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ വായ്പ കൗണ്ടർ ഉദ്ഘാടനവും കർഷക അവാർഡ് ദാനവും 16ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ വായ്പ കൗണ്ടർ ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും 16ന് പത്ത് മണിക്ക് കാവുംമന്ദം ലൂർദ് മാതാ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബാങ്ക് ഭരണ സമിതി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് പുതിയതായി സജ്ജീകരിച്ച വായ്പ വിഭാഗത്തിന്റെയും, നിക്ഷേപക വായ്പ പദ്ധതികളുടേയും ഉദ്ഘാടനവും, കാർഷിക, ക്ഷീര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്ക് ഏർപ്പെടുത്തിയ കർഷക അവാർഡുകളുടെ വിതരണവും നടക്കും. കിടപ്പിലായ രോഗികളെ സഹായിക്കുന്നതിനായി ആവിഷ്കരിച്ച ജീവകാരുണ്യ പദ്ദതികളുടെ ഉദ്ഘാടനവും സംസ്ഥാന ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിക്കും. സി കെ ശശീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, എസ് എസ് എൽ സ്- പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്കുളള ക്യാഷ് അവാർഡ് വിതരണം നടത്തും. ബാങ്കിലെ മുതിർന്ന അംഗങ്ങളെ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി ആദരിക്കും. നിക്ഷേപക സമാഹരണ യ‍ജ്ഞം കൽപറ്റ ബ്ലോക്ക് പ‍‍ഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജിൻസി സണ്ണിയും,എ ടി എം കാർഡ് വിതരണം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി റഹിം, പുതിയ നിക്ഷേപ വായ്പ പദ്ധതി നബാർഡ് ഡി ഡി എം നിഷ വടക്കും പറന്പിലും ഉദ്ഘാടനം ചെയ്യും. 20 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുകയും,ലാഭ വിഹിതം നൽകുകയും ചെയ്യുന്ന ബാങ്കാണ് തരിയോട് സർവ്വീസ് സഹകരണ ബാങ്ക്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ എൻ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് അഷറഫ് തയ്യിൽ,ഷിബു പോള്‍, എൻ ടി ജോണി, ജയന്ത് കുമാർ, ബാങ്ക് സെക്രട്ടറി പി വി തോമസ് എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *