July 14, 2026

ചാരിറ്റി മേഖലയില്‍ പത്തൊന്‍പത് വീടുകള്‍ പൂര്‍ത്തീകരിച്ച് മീനങ്ങാടി കത്തീഡ്രല്‍ ശ്രാദ്ധപ്പെരുന്നാളിനായി ഒരുങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:
മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ മുപ്പത്തിയഞ്ചാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് മീനങ്ങാടി കത്തീഡ്രല്‍ നിര്‍മ്മിച്ചു നല്‍കുന്ന പത്തൊന്‍പതാമത് ഭവനത്തിന്‍റെ താക്കോല്‍ ദാനം അനുസ്മരണ സമ്മേളനത്തില്‍ വെച്ച്   സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ  ഐ. സി. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുമെന്ന് വികാരി ഫാ. ബാബു നീറ്റുംകര  അറിയിച്ചു.  പെരുന്നാളിനോടനുബന്ധിച്ച് നാല് ലക്ഷം രൂപ ചെലവ് വരുന്ന ഓരോ ഭവനം എല്ലാ വര്‍ഷവും ഇടവകയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്‍.     16, 17 തീയതികളില്‍ നടത്തപ്പെടുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് പ്രധാന കാര്‍മ്മീകത്വം വഹിക്കും.  പതിനാറിന് അഞ്ച് മണിക്ക് കൊടി ഉയര്‍ത്തല്‍, 6-30 ന് സന്ധ്യാപ്രാര്‍ത്ഥന, 7-15 ന് പ്രസംഗം , 8-30 ആശീര്‍വ്വാദം പ്രധാന പെരുന്നാള്‍ ദിനമായ പതിനേഴിന് 7-30 ന് പ്രഭാത പ്രാര്‍ത്ഥന, 8.15 ന് മലബാര്‍ ഭദ്രാസനത്തിലെ വിവിധ പളളികളില്‍ നിന്നും കാല്‍നടയായും  വാഹനങ്ങളിലും എത്തിച്ചേരുന്ന തിര്‍ത്ഥയാത്രാസംഘങ്ങള്‍ക്ക് സ്വീകരണം നല്‍കും. 8-30 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മീകത്വത്തിലും ഭദ്രാസനത്തിലെ വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും വി.കുര്‍ബ്ബാനയും, തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ.അസൈനാര്‍ മുഖ്യ സന്ദേശം നല്‍കും   മല്‍സര വിജയികള്‍ക്കുളള സമ്മാനദാനം നേര്‍ച്ച, പൊതുസദ്യ , കൊടി ഇറക്കല്‍ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.  സ്വാഗത സംഘ യോഗത്തില്‍ ഫാ. സജി അബ്രാഹം ചൊള്ളാട്ട്, ഫാ.ഷൈജന്‍ മറുതല, ഫാ.എല്‍ദോ ജോര്‍ജ്ജ് മനയത്ത്, ട്രസ്റ്റി സാബു കുര്യാക്കോസ് പുത്തയത്ത്, ജോ. ട്രസ്റ്റി ജോര്‍ജ്ജ് നടുപ്പറമ്പില്‍, സെക്രട്ടറി സാബു ഒറോമ്മാലില്‍,അബ്രാഹം തണ്‍േണ്ടക്കാട്ട്,   എല്‍ദോ ഗ.ഢ. കാരിപ്ര,   സന്തോഷ്  വലിയപറമ്പില്‍,  സാബു വരിക്കളായില്‍,   ബാബുപോള്‍ വണ്‍ണ്ടാനത്തില്‍, അനില്‍  ജേക്കബ്   കീച്ചേരിയില്‍, എല്‍ദോ തണ്‍േണ്ടക്കാട്ട് 
പ്രസംഗിച്ചു.   പെരുന്നാളിനോടനുബന്ധിച്ച്  അഖില   വയനാട് ചിത്രരചനാ മല്‍സരം, വിളംബര ജാഥ എന്നിവ സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *