March 28, 2024

കല്പറ്റ മഹോത്സവം: അലങ്കാര മത്സ്യ – വിദേശപക്ഷി പ്രദര്‍ശനം തുടങ്ങി

0
01.jpg


കല്പറ്റ :  ജീവകാരുണ്യ മേഖലയില്‍  പ്രവര്‍ത്തിക്കുന്ന ജനം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കല്‍പ്പറ്റ മഹോത്സവത്തിനു തുടക്കമായി.    ഫെബ്രുവരി ഒമ്പത്  വരെയാണ് പ്രദര്‍ശനം.  കല്പറ്റ ബൈപാസ്സ് റോഡിലെ ഫ്‌ലവര്‍ ഷോഗ്രൗണ്ടില്‍ ആണ് പ്രദര്‍ശനം. ലോകോത്തര നിലവാരമുള്ള അലങ്കാര മത്സ്യങ്ങളുടെ ബൃഹത്തായ ശേഖരമാണ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷകം. അപൂര്‍വ്വമായി മാത്രം കാണാറുള്ള വിദേശ പക്ഷികളുടെ പ്രദര്‍ശനം എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിനോദത്തിനും ഉല്ലസിക്കാനുമുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് വര്‍ണാഭമായി സജ്ജീകരിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ കുണ്ടായിത്തോടിന്റെ നേതൃത്വത്തില്‍ ഭക്ഷ്യയോഗ്യമായ പുഴുക്കളുടെ പ്രദര്‍ശനമാണ് എക്സ്പോയിലെ ശ്രദ്ധേയമായ മറ്റൊരു ഇനം. രണ്ടര ലക്ഷം പുഴുക്കളുടെ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്.  രുചികരമായ ഭക്ഷ്യമേള എക്സ്പോയുടെ മറ്റൊരു പ്രത്യേകതയാണ്. പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ വിപണന സ്റ്റാളുകള്‍ പ്രദര്‍ശനമേളയില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശന സമയങ്ങളില്‍ മത്സ്യങ്ങളുടെയും പക്ഷികളുടെയും പൂക്കളുടെയും വില്‍പ്പനയും നടക്കും.  എല്ലാ ദിവസവും രാവിലെ 11മുതല്‍ രാത്രി  മുതല്‍ 9.00 വരെയാണ് പ്രദര്‍ശനസമയം. ടിക്കറ്റ് വില 30രൂപയാണ്. കുട്ടികള്‍ക്ക് 15 രൂപ.   വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ടിക്കറ്റുകള്‍ വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കും.
മഹോത്സവത്തിന്റെ ഉദ്ഘടനം   സി കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.  ട്രസ്റ്റ് ചെയര്‍മാന്‍ റാഫി പുതിയകടവ്  അധ്യക്ഷത വഹിച്ചു.   പ്രശസ്ത ചലച്ചിത്രനടന്‍ അബുസലിം   മുഖ്യാതിഥിയായി.  മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഡി രാജന്‍, കൗണ്‍സിലര്‍മാരായ രാധാകൃഷ്ണന്‍, പി പി ആലി,  എ പി ഹമീദ്, ട്രസ്റ്റ് സെക്രട്ടറി നിസാര്‍ ഒളവണ്ണ,  കോ ഓര്‍ഡിനേറ്റര്‍ വി രമേശ് പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *