March 28, 2024

വടിവാൾ അടക്കം ആയുധങ്ങളുമായി വയനാട്ടിൽ നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ :ഒരാൾ ഓടി രക്ഷപ്പെട്ടു.

0
Img 20200115 174808.png

കൽപ്പറ്റ:ആയുധങ്ങളുമായി സ്വകാര്യ റിസോർട്ടിൽ തമ്പടിച്ച  ക്വട്ടേഷൻ സംഘത്തെ  ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. സംഘത്തിൽ നിന്നും വടിവാൾ  ഉൾപ്പടെയുള്ള ആയുധങ്ങൾ പിടികൂടി. കൊലപാതക കേസിലടക്കം ഉൾപ്പെട്ട എറണാകുളം, വയനാട് സ്വദേശികളാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11.30യോടെ ബത്തേരി പഴുപ്പത്തൂർ ചപ്പക്കൊല്ലിയിൽ വച്ചാണ് സംഘം പിടിയിലായത്.

ചൊവ്വാഴ്ച രാത്രിഎറണാകുളം അടൂർ കോട്ടയക്കകത്ത് ഔറംഗസീബ് (39), കമ്പളക്കാട് കണിയാമ്പറ്റ സ്വദേശി കുഴിഞ്ഞങ്ങാട് കളംപറമ്പിൽ ഫഹദ്(24), ബത്തേരി പുത്തൻകുന്ന് പാലപ്പെട്ടി സംജാദ്( 27), ബത്തേരി കുപ്പാടി തണ്ടാശേരി അക്ഷയ് എന്ന കൂഞ്ഞൂട്ടൻ( 21) എന്നിവരാണ് പിടിയിലായത്.  ഇവരിൽ നിന്നും ഇരുതല മൂർ്ച്ചയുള്ള വടിവാൾ പിടികൂടുകയും ചെയ്തു. കൂടാതെ ലാപ്് ടോപ്പ്, മൊബൈൽ ഫോൺ അടക്കം പൊലീസ് പിടികൂടിയി്്ട്ടുണ്ട്്. സംഘത്തിലെ ഒരാൾ ഓടിരക്ഷപ്പെട്ടു. ബത്തേരി എസ് ഐ ഇ. അബ്ദുള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്വട്ടേഷൻ സംഘം പിടിയിലായത്.  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. തോക്കടക്കം മാരകായുധങ്ങളുമായി ഒരു സംഘം റിസോർ്ട്ടിൽ തമ്പടിച്ചിട്ടുണ്ടന്ന് പൊലീസിന് ലഭിച്ച വിവരത്തന്റെ അടിസ്ഥാനത്തിൽ പഴുപ്പത്തൂർ ചപ്പക്കൊല്ലിയിലെ സ്വകാര്യ റിസോർട്ടിൽ  പരിശോധനക്കായെത്തി. ഈ സമയം റിസോർട്ടിന്റെ ഗേറ്റിൽ വച്ച് സംഘം പൊലീസിനെ തടയുകയും വാൾ വീശുകയും ചെയ്തു. ഇതോടെ അകത്ത് കയറിയ പൊലീസ് ഇവരെ സാഹസികമായി  കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് മാനന്തവാടി ഡി. വൈ എസ് പി എ. ബി കുബേരൻ പറഞ്ഞു. ഇവർക്കെതിരെ ആയൂധം കൈവശം വച്ചതിനും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനുമെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇവരെ ഇവിടെ എത്തിച്ചതായി പറയുന്ന മലപ്പുറം സ്വദേശിക്കായും സംഘത്തിൽ നിന്നും ഓടി രക്ഷപ്പെട്ടപ്രതിക്കായും പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ഒന്നാം പ്രതി കമ്പളക്കാട് സ്വദേശി ഫഹദിനെതിരെ സ്വർണ്ണം കവർച്ചചെയ്തതുമായി ബന്ധപ്പെട്ടടക്കം രണ്ട് കേസുകളും ഔറംഗ സീബിനെതിരെ കൊലപാതകമടക്കം കർണാടകയിലും സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലുമായിഏഴു കേസുകളും, സംജാദിനെതിരെ ബത്തേരി സ്റ്റേഷനിലും വനവകുപ്പിലുമായി പതിനഞ്ചു കേസുകളും അക്ഷയ്‌ക്കെതിരെ ബത്തേരി സ്റ്റേഷനിൽ മൂന്ന് അടിപിടികേസുകളും നിലവിലുണ്ട്. നാലുപേരെയും പിന്നീട് കോടതിയിൽ ഹാജരാക്കി. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിന്നായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *