April 25, 2024

കല്‍പ്പറ്റ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിൽ വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍

0
കൽപ്പറ്റ: 
കമ്പ്യൂട്ടര്‍ പഠനമേഖലയില്‍ പത്ത് വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കല്‍പ്പറ്റ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ നവവത്സരത്തില്‍ കൂടുതല്‍ ആകര്‍ഷകമായ ഫീസിളവോടുകൂടി വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു.
ഐ.ടി. രംഗത്ത് സ്വദേശത്തും വിദേശത്തും നിരവധി ഉദ്യോഗാര്‍ത്ഥികളെ സംഭാവന ചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. അക്കൗണ്ടിംഗ് മേഖലയിലും, ഇന്റീരിയര്‍ ഡിസൈനിംഗ്, ആര്‍ക്കിടെക്ചറല്‍ ഡിസൈനിംഗ്, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് മേഖലകളില്‍ പ്രവര്‍ത്തി പരിചയത്തിലൂന്നിയ പരിശീലനം നല്‍കി തൊഴില്‍ നേടിക്കൊടുക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പേറ്റന്റ് അവകാശത്തോടെ, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ നല്‍കപ്പെടുന്ന VIBES (Virtual Interactive Business Experiment System) എന്ന കോഴ്‌സ് എന്നും ഈ സ്ഥാപനത്തിന്റെ അഭിമാനം തന്നെയാണ്. അതിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. 'തൊഴിലാണ് ലക്ഷ്യമെങ്കില്‍ ശ്രീ ശങ്കരാചാര്യ' എന്നത് ഈ സ്ഥാപനത്തിന്റെ മുഖമുദ്രയായ മുദ്രാവാക്യമാണ്. കേന്ദ്രീകൃത പ്ലേസ്‌മെന്റ് സെല്ലുകള്‍ വഴി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടിക്കൊടുത്തതിന്റെ ചാരിതാര്‍ത്ഥ്യവും ഈ സ്ഥാപനത്തിന് സ്വന്തം. സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ 9349019633, 9349032433 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് മാനേജര്‍ അറിയിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *