April 23, 2024

സാമൂഹ്യ സേവന മേഖലയിലെ നിറസാന്നിധ്യമായിരുന്ന കണ്ണൻ നായർ നൂറ്റിമൂന്നാം വയസ്സിൽ നിര്യാതനായി.

0
Img 20200115 Wa0180.jpg
ഇ.കണ്ണൻ നായർ നിര്യാതനായി

മാനന്തവാടി: 
 വെളളമുണ്ടയിലെ സാമൂഹ്യ സേവന മേഖലയിലെ നിറസാന്നിധ്യമായിരുന്ന കണ്ണൻ നായർ  വാർദ്ധക്യ സഹജമായ രോഗത്താൽ സ്വവസതിയിൽ   നിര്യാതനായി. ശവസംസ്കാരം വീട്ടു വളപ്പിൽ നടത്തി. . സ്വാതന്ത്യ സമര സേനാനി,റിട്ടേഡ് വില്ലേജ് ഓഫീസർ, വെള്ളമുണ്ട അയ്യപ്പവിഷ്ണു ക്ഷേത്രം രക്ഷാധികാരി, കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട് , പെയിൻ ആന്റ്  പാലിയേറ്റീവ് വെള്ളമുണ്ട സ്ഥാപക പ്രസിഡണ്ട്, വിജ്ഞാൻ ലൈബ്രറി സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.പരേതയായ തളീക്കര ചാളകൂനി കുടുംബാംഗം അമ്മുകുട്ടി അമ്മയാണ് ഭാര്യ. പരേ: നാരായണൻ ,ശാന്ത, രാധ, കാർത്ത്യായനി, ശോഭ. രാജൻ എന്ന രാധാകൃഷ്ണൻ [ ശാസ്തമെഡിക്കൽ സ്], പ്രേമൻ, ഗീത, റിഷ എന്നിവർ മക്കളും കൃഷ്ണൻ നായർ, രാമൻകുട്ടി നായർ, രവീന്ദ്രൻ നായർ, നാരായണൻ, ലതിക, ജയ, സോമൻ, രാജഗോപാൽ എന്നിവർ മരുമക്കളുമാണ്.കണ്ണൻ നായരുടെ വിയോഗത്തിൽ  വെള്ളമുണ്ടയിൽ അനുശോചന യോഗം ചേർന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *