April 20, 2024

ചന്ദ്രിക ബ്യൂറോ ചീഫ് കെ.എസ് മുസ്തഫക്ക് മാധ്യമ പുരസ്‌കാരം.

0
Img 20200116 Wa0191.jpg
കോഴിക്കോട്: കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സഹോദരനും എം പി യുമായിരുന്ന രാംചന്ദ്ര പാസ്വാന്റെ സ്മരണരാര്‍ത്ഥം ലോക ജന്‍ശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ വിഭാഗത്തില്‍ സ്പെഷ്യല്‍ ജൂറി അവാർഡിന്  ചന്ദ്രിക വയനാട് ജില്ലാ ബ്യൂറോ ചീഫ് കെ.എസ് മുസ്തഫ അർഹനായി. പുത്തുമല പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. അച്ചടി വിഭാഗത്തില്‍ ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിനും ദൃശ്യ വിഭാഗത്തില്‍ മാതൃഭൂമി ചെന്നൈ റിപ്പോര്‍ട്ടര്‍ അനൂപ് ദാസിനും ജീവന്‍ ടി വി റീജിണല്‍ ഹെഡ് അജീഷ് അത്തോളിക്കും പുരക്‌സാരമുണ്ട്. ജനുവരി 17ന് രാവിലെ 9.30ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് എം. മെഹബൂബ്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *