April 19, 2024

ആര്‍.ടി.എ അനുമതിയില്ലാത്ത കെ.എസ്. ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി -കല്ലോടി റൂട്ടില്‍ യാത്രാദുരിതം

0
.
മാനന്തവാടി;സ്വാകാര്യ ബസ്സുടമ കോടതിയെ സമീപിച്ച് നേടിയ വിധിയുടെ പശ്ചാത്തലത്തില്‍ കല്ലോടി റൂട്ടിലെ ആറോളം സര്‍വ്വീസ് നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി.പത്തോളം സര്‍വ്വീസുകള്‍ 50 ഓളം ട്രിപ്പുകള്‍ സര്‍വ്വീസ് നടത്തുന്ന കല്ലോടി റൂട്ടില്‍ ഇന്നലെ സര്‍വ്വീസ് നടത്തിയത് പത്തില്‍ താഴെ ട്രിപ്പുകള്‍ മാത്രമാണ്.നേരത്തെ 50 ഒാളം ടാക്‌സി ജീപ്പുകള്‍ ഓടിയിരുന്ന റൂട്ടില്‍ നിന്നും ജീപ്പുകളെ പൂര്‍ണ്ണമായി നാട്ടുകാരുടെ സഹകരണത്തോടെ മാറ്റിയാണ് സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തി വന്നിരുന്നത്.3500 ലധികം വിദ്യാര്‍ത്ഥികള്‍ക്കായി യാത്രാപാസ് ഈ റൂട്ടില്‍ നല്‍കിയിട്ടുണ്ട്.കല്ലോടി ഹൈസ്‌കൂളിലേക്ക് ഉള്‍പ്പെടെ നിരവധി കുട്ടികള്‍ നിലവില്‍ ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസിയെ മാത്രമാണ്.മാനന്തവാടിയില്‍ നിന്നും കല്ലോടി വഴി പുതുശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുടമയാണ് റൂട്ടിലൂടെ ആര്‍ടിഎ പെര്‍മിറ്റില്ലാതെ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസുകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ഇത് പ്രകാരമാണ് ഹൈക്കോടതി പെര്‍മിറ്റില്ലാതെ ഓടുന്ന ബസ്സുകള്‍ നിര്‍ത്താന്‍ കെഎസ്ആര്‍ടിസി ക്ക് നിര്‍ദ്ദേശം നല്‍കിയത്.റൂട്ടിലെ പത്ത് ബസ്സുകളില്‍ നാല് ബസ്സുകള്‍ക്ക് മാത്രമാണ് നിലവില്‍ പെര്‍മിറ്റുള്ളത്.ഇതില്‍ രണ്ട് ബസ്സുകള്‍ മാത്രമാണ് ഇന്നലെ ഓടിയത്.രണ്ട് ബസ്സുകള്‍ ഫിറ്റ്‌നസ്സില്ലാത്തിനാല്‍ നിര്‍ത്തിയിരിക്കുകയാണ്. ബാക്കി ആറ് ബസ്സുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റൂട്ടിലൂടെ ഓടുന്നുണ്ടായിരുന്നെങ്കിലും ഈ ബസ്സുകളുടെ പെര്‍മിറ്റ് മറ്റു റൂട്ടുകളിലാണ്.ഈറൂട്ടുകളിലെ പെര്‍മിറ്റ് റദ്ദ് ചെയ്താല്‍ മാത്രമെ പുതിയ റൂട്ടില്‍ അനുമതി ലഭിക്കുകയുള്ളു.നാല് പുതിയ പെര്‍മിറ്റുകള്‍ റൂട്ടിലൂടെ അനുവദിച്ചുണ്ടെങ്കിലും എട്ടു വര്‍ഷത്തില്‍ കുറയാത്ത പഴക്കമുള്ള ബസ്സുകളില്ലാത്തതിനാല്‍ പെര്‍മിറ്റ് എഴുതി വാങ്ങിക്കാന്‍ കെകെഎസ് ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല.എന്നാല്‍ സര്‍വ്വീസ് മുടങ്ങിയതോടെ ഡിപ്പോ ചുമതലയുള്ള എടിഒ യുടെയും സൂപ്രണ്ടിന്റെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *