March 29, 2024

ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ട അച്ചനും മകൾക്കും പരിക്ക്: പിതാവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി.

0
കൽപ്പറ്റ: മീനങ്ങാടിയില്‍ യാത്രക്കാരായ അച്ഛനെയും  മകളെയും  സ്വകാര്യബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടു. കാലിലൂടെ ബസ് കയറിയിറങ്ങിയ  മീനങ്ങാടി സ്വദേശി മോർത്താലയിൽ ജോസഫ് (55)നെ കാലിന് ഗുരുതര പരിക്കുകളോടെ കൽപ്പറ്റയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    . മകൾ നീതു ജോസഫി (22)നും പരിക്കേറ്റു. മീനങ്ങാടി 54 ൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

അച്ഛനെയും മക്കളെയും ബസില്‍ നിന്ന് തള്ളിയിട്ട് ബസ് നിര്‍ത്താതെ പോവുകയായിരുന്നു.  .  ജോസഫിന്റെ കാലിലൂടെ ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങി. പിന്നീട്  ബസ് മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. അടിയന്തര ശസ്ത്രക്രിയക്കായി  ജോസഫിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. നീതുവിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *