അച്ചനും മകളും ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു.
മീനങ്ങാടി:സ്വകാര്യ ബസിൽ നിന്നും ജീവനക്കാർ തള്ളിയിട്ടതിനെ തുടർന്ന് അച്ചനും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ നടപടിയുമായി വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പ്രാഥമിക അന്വേഷണത്തില്‍ ബസ് ഡ്രൈവറായ വിജീഷ്, കണ്ടക്ടര്‍ ലതീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അധികമായി വന്ന വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമത്തിന്റെ ഭാഗമായാണ് അപകടം സംഭവിച്ചതെന്ന് വിലയിരുത്തുന്നതായി ആർ.ടി.ഒ. പറഞ്ഞു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ കാര്യമ്പാടി മോര്‍ക്കാലയില്‍ ജോസഫ് (54) തീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു.





Leave a Reply