August 11, 2026

നടൻ പ്രേംകുമാർ ഷഹ് ല ഷെറിന്റെ വീട് സന്ദർശിച്ചു

0
IMG-20200117-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി സർവ്വജന സ്കൂൾ വിദ്യാർത്ഥിനി ഷഹ് ല ഷെറിന്റെ പുത്തൻകുന്നിലുള്ള വീട് പ്രശസ്ത സിനിമാ നടനും ,പ്രഭാഷകനുമായ പ്രേംകുമാർ സന്ദർശിച്ചു. വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ബത്തേരിയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഷഹ് ലയുടെ വീട് സന്ദർശിക്കാൻ വേണ്ടി മാത്രം ഒരു ദിവസം കൂടി ബത്തേരിയിൽ തങ്ങുകയായിരുന്നു. ഷഹ് ല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രംകുമാർ കുറിച്ച പോസ്റ്റ് ഫെയ്സ് ബുക്കിൽ വൈറലായിരുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയ എല്ലാവരും കുറ്റക്കാരാണെന്നും ,ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമ പ്രവർത്തകൻ ജയരാജ് ബത്തേരിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *