April 23, 2024

മര്‍കസ് സമ്മേളന ജില്ലാതല പ്രചാരണോദ്ഘാടനം നടത്തി.

0
Wyd Markaz Jilla Pracharanodkadanam.jpg
കല്‍പ്പറ്റ:'സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം' എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 9,10,11,12 തിയതികളില്‍ നടക്കുന്ന കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്‍റെ ജില്ലാതല പ്രചാരണോദ്ഘാടനം ചുണ്ടയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നിര്‍വഹിച്ചു.മര്‍കസ് രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് വൈജ്ഞാനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.സ്ഥാപനം സമൂഹത്തില്‍ എല്ലാത്തരം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്നു.ആത്മീയ ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് മര്‍കസ് വിഭാവനം ചെയ്യുന്നത്.അതു കൊണ്ടു തന്നെ ഇവിടെ വളര്‍ന്നു വരുന്ന വിദ്യാര്‍ഥികള്‍ സമൂഹത്തിനും രാഷ്ട്രത്തിനും അഭിവൃദ്ധിയും നന്മയുമാണ് നല്‍കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മര്‍കസിന്‍റെ വളര്‍ച്ച രാജ്യത്തിന് സമാധാനവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമസ്ത ജില്ലാ പ്രസിഡന്‍റ് പി ഹസന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യപ്രഭാഷണം നടത്തി. കെ ഒ അഹമ്മദ് കുട്ടി ബാഖവി, അബ്ദുല്‍ മജീദ് തലപ്പുഴ,കെ എസ് മുഹമ്മദ് സഖാഫി,ബീരാന്‍കുട്ടി ഓടത്തോട്,അമ്പിളി ഹസന്‍ ഹാജി,ഇ പി അബ്ദുല്ല സഖാഫി,അബ്ദുസലാം മുസ്ലിയാര്‍, നാസര്‍ മാസ്റ്റര്‍ തരുവണ, ഉമര്‍ സഖാഫി ചെതലയം, കെ വി ഇബ്രാഹീം സഖാഫി റിപ്പണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദലി സഖാഫി പുറ്റാട് സ്വാഗതവും ഖമറുദ്ദീന്‍ ബാഖവി നെടുങ്കരണ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *