August 12, 2026

ഡയാന ബാഡ്മിന്റൻ: ഐറീനയ്ക്കും ജെഫ്രി ജോയലിനും മികച്ച വിജയം

0
IMG-20200120-WA0202.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: 
നാല്പതാമത് ഡയാന ഷട്ടിൽ  ടൂർണ്ണമെന്റിൽ സുൽത്താൻ ബത്തേരി കോസ്മോപോളിറ്റൻ ക്ലബ്ബിലെ ഐറീന ഫിൻസിയ നെവിൽ 17, 19 വയസ് വിഭാഗങ്ങളിലും ജെഫ്രി ജോയൽ ഫ്രാൻസിസ്  11, 13 വിഭാഗ ത്തിലും വിജയിച്ചു ഇരട്ട കിരീടം നേടി. മാനന്തവാടി മേരി മാത കോളേജിലും ഡയാന ഇൻഡോർ സ്റ്റേഡിയത്തിലും സംഘടിപ്പിച്ച മത്സരങ്ങളുടെ സമാപന സമ്മേളനത്തിൽ മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ  കടവത്ത് മുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ചു. ജില്ല ബാഡ്മിന്റൻ സെക്രട്ടറി ഡോ സജിത് പി .സി,  കെ അബൂബക്കർ കോയ, കെ എ ജോൺസൻ, സി കെ ഗോപാലകൃഷ്ണൻ, അഡ്വ. കെ കെ രമേഷ് എന്നിവർ സംബന്ധിച്ചു.
വിജയികൾ : അണ്ടർ 11 ബോയ്സ് 1. മാനസ് സനോജ് .2. അലക്സാണ്ടർ സന്തോഷ്, കോസ്മോ സുൽത്താൻ ബത്തേരി; 13 ബോയ്സ് 1. ജെഫ്രി ജോയൽ ഫ്രാൻസിസ് 2. മാനസ് സനോജ്, കോസ്മോ സുൽത്താൻ  ബത്തരി; 13 ബോയ്സ് ഡബിൾ സ് 1 ജഫ്രി ജോയൽ ഫ്രാൻസിസ് & മാനസ് സനോജ് 2. ആര്യൻ ചന്ദ് & സംഗീത് വി ജി: 15 ബോയ്സ് സിംഗിൾസ് 1. ജെഫ്രി ജോയൽ ഫ്രാൻസിസ് 2. അനുഗ്രഹ് എസ് കോസ്മോ മീനങ്ങാടി, 15 ഗേൾസ് 1. നിനു മരിയ തോമസ്, വയനാട് ക്ലബ്ബ് സുൽത്താ ബത്തേരി 2. ഷിൻജൽ അലോഷ്യസ് ഡയാന മാനന്തവാടി; 17 ഗേൾസ്
 1. ഐറിന ഫിൻസിയ നെവിൽ, കോസ്മോ സുൽത്താൻ ബത്തേരി 2. ഹുദ ഇബ്രാഹിം, ഡയാന മാനന്തവാടി ;
19 ബോയ്സ് 1. ഗോകുൽ എൻ എസ് , കോസ്മോ മീനങ്ങാടി 2 അഭിനന്ദ് ടി എം , ഗാന്ധി സ്മാരക , ചുള്ളിയോട് ; 19 ഗേൾസ് 1. ഐറിന ഫിൻസിയ നെവിൽ കോസ്മോ സുൽത്താൻ ബത്തേരി 2. ഹുദ ഇബ്രാഹിം ഡയാന മാനന്തവാടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *