September 4, 2026

റിസോർട്ട് ആക്രമണത്തെ ന്യായീകരിച്ച് മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്: ചൂഷകർക്കെതിരെ താക്കീത്.

0
IMG_20200122_123445.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  മേപ്പാടി    അട്ടമലയിലെ സ്വകാര്യ   റിസോർട്ട് ആക്രമണെത്തെ 

റിസോർട്ട് ആക്രമണത്തെ ന്യായീകരിച്ച് മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്.
 പാർട്ടി തീരുമാന പ്രകാരം നാടുകാണി ജനകീയ വിമോചന ഗറില്ലാ സേനയിലെ  പ്രവർത്തകർ  നടത്തിയതാണെന്ന് സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതി വക്താവ് വയനാട് പ്രസ്സ് ക്ലബിലേക്കയച്ച പത്രകുറിപ്പിൽ പറയുന്നു.    .അട്ടമലയിലെ  പണിയ കോളനിയിലെ സ്ത്രീകൾക്ക് നേരെ റിസോർട്ടിൽ എത്തിയ ടൂറിസ്റ്റുകളിൽ ചിലർ അരിയും മറ്റും നൽകാമെന്ന് പറഞ്ഞ് റിസോർട്ടിലേക്ക് കൊണ്ടുപോവുകയും, അവരുടെ പെരുമാറ്റത്തിൽ നിന്ന് തങ്ങൾ കെണിയിൽ പെടുകയാണെന്ന് മനസ്സിലാക്കിയ അവർ രക്ഷപ്പെടുകയായിരുന്നുവെന്നും   ,കോളനിയിൽ പകൽ സമയത്ത്  റിസോർട്ട് നടത്തിപ്പുകാരന്റെ അനാവശ്യ ക്ഷേമ അന്വേഷണവുമൊക്കെ ഈ ആക്രമണത്തിന് കാരണമാണെന്നും , ലൈംഗിക  ചൂഷണത്തിന് ശ്രമിച്ച ടൂറിസ്റ്റുകൾക്കും,ഇതിന് ഒത്താശ ചെയ്ത റിസോർട്ട് ഉടമകൾക്കും ഇതൊരു താക്കീതാണെന്നും  പത്ര കുറിപ്പിൽ  പറയുന്നു.ടൂറിസം മേഖലയിൽ സത്യസന്ധമായും,ആത്മാർത്ഥമായും പ്രവർത്തിക്കുന്നവർക്ക് തങ്ങൾ എതിരല്ലെന്നും, കോളനി പരിസരങ്ങളിൽ ആദിവാസികളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുന്ന മുഴുവൻ റിസോർട്ട്ക്കാരെയും,ടൂറിസ്റ്റുകളെയും അടിച്ചോടിപ്പിക്കാനും,ആദിവാസികളെ ടൂറിസ്റ്റുകൾക്ക് കാഴ്ച വെക്കുന്ന സർക്കാർ-ടൂറിസം മാഫിയ കൂട്ടുകെട്ടിനെതിരെ സമരം ചെയ്യാനും  മുഴുവൻ ജനങ്ങളും ഐക്യപ്പെടണമെന്നും കത്തിൽ പറയുന്നു.നാടുകാണി ഏരിയ സമിതി വക്താവ് അജിതയുടെ പേരിലാണ് പ്രസ്താവന. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ്  മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്  എത്തുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *