June 13, 2026

ഡ്രൈവർ ഷമീർ പച്ചിലക്കാടിനെ വയനാട് ഷമീറിയൻസ് ഫൗണ്ടേഷൻ ആദരിച്ചു.

0
MG_9750.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  :: ബസ് യാത്രക്കാരുടെ ജീവൻ അതി സാഹസികമായി രക്ഷപ്പെടുത്തിയ ഡ്രൈവർ ഷമീർ പച്ചിലക്കാടിനെ വയനാട് ഷമീറിയൻസ് ഫൗണ്ടേഷൻ ആദരിച്ചു. മാനന്തവാടിയിൽ നിന്നും കൽപ്പറ്റയിലേക്ക് രാവിലെത്തെ ട്രിപ്പിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിറയേ യാത്രക്കാരുമായി വന്ന ബസ് മടക്കിമല മുരണിക്കര ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെടുകയും ആത്മവിശ്വാസം കൈവിടാതെ  ഗിയർ നിയന്ത്രിച്ച് ബസ് വളരെ സുരക്ഷിതമായി ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച്നിർത്തി . ഫൗണ്ടേഷൻ ഉപഹാരം വയനാട് റീജിനൽ ട്രാൻസ്പോർട്ട് ഓഫീസർ ജയിംസ് എം.പി നൽകി. ജോയിന്റ് ആർ ടി ഒ .സി വി എം ഷരീഫ് അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി ഷെമീർ പാറന്മൽ അദ്ധ്യക്ഷത വഹിച്ചു.മൊട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനീഷ് പുതിയ വീട്ടിൽ , ഷമീർഖാൻപുലവർ  ഷമിർ ചോയക്കാടൻ… തുടങ്ങിയവർ സംസാരിച്ചു. ഷമീർ കാലടി സ്വാഗതവും ഷമീർ ഒടുവിൽ നന്ദിയും പറഞ്ഞു '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *