ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നൽകും.
കൽപ്പറ്റ :
ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ മികച്ച വിദ്യാർഥികൾക്കായി വയനാട് ജില്ലാ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക സഹകരണ സംഘത്തിന്റെയും ഇന്ന് ഓൺലൈൻ ന്യൂസ് ആൻഡ് മാഗസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കാൻ ആവശ്യമായ അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഏകദിന ശില്പശാല നടത്തും.
2020 ജനുവരി 25-ന് ശനിയാഴ്ച കൽപ്പറ്റ എസ്.പി. ഓഫീസിന് സമീപമുള്ള പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന പരിശീലന പരിപാടി ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള lAS ഉദ്ഘാടനം ചെയ്യും.
ജില്ലാ പോലീസ് സൂപ്രണ്ട് ഇളങ്കോ ആർ, lPS മുഖ്യ അതിഥി ആയിരിക്കും. ജില്ലാ ഫോറസ്റ്റ് ഓഫീസർ രമേശ് ബിഷ്ണോയി മുഖ്യപ്രഭാഷണം നടത്തും.
സിവിൽ സർവീസ് സിലബസ്, രാജ്യത്ത് ലഭ്യമായ ഉയർന്ന ശ്രേണിയിലുള്ള വിവിധതരം ഉദ്യോഗങ്ങൾ, 24 വിഭാഗങ്ങളിലെ സിവിൽ സർവീസുകൾ തുടങ്ങിയവയ്ക്ക് എങ്ങനെ തയ്യാറെടുക്കാം എന്നതിനെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും ക്ലാസ്സുകൾ ഉണ്ടായിരിക്കും.
ജില്ലാ ഇ സി എച്ച് എസ് ഓഫീസറും മുൻ ബ്രിഗേഡിയറുമായ വി. ജോർജ് മുഖ്യ ഫാക്കൽറ്റിയും കൽപ്പറ്റ സിവിൽ സർവീസ് അക്കാദമിയിലെ ബിജു തങ്കപ്പൻ ഫാക്കൽടിയുമാണ്.
ശിൽപശാലയിൽ ഗ്രാമവികസന വകുപ്പ് പ്രോജക്ട് ഡയറക്ടർ പി.സി. മജീദ്, ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ (ജനറൽ) റീഹീം.പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി അലക്സാണ്ടർ, ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ പ്രസന്ന.കെ, വയനാട് ജില്ല ഹയർസെക്കൻഡറി അധ്യാപക സഹകരണ സംഘം പ്രസിഡണ്ട് ഇ. വി എബ്രഹാം തുടങ്ങിയവർ സംബന്ധിക്കും.
ജില്ലയിലെ അംഗീകൃത ഹയർ സെക്കൻഡറി സ്കൂളുകളിലെ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ശാഖകളിൽ നിന്നും രണ്ട് വീതം വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽമാരുടെ ശുപാർശയോട് കൂടി പരിശീലനത്തിന് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447316365, 9447 229214 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.





Leave a Reply