August 14, 2026

കെ ഇ ടി എമര്‍ജന്‍സി ടീം രണ്ടാം സംസ്ഥാനസമ്മേളനം 25, 26 തിയതികളിൽ പനമരത്ത്

0
IMG-20200122-WA0076.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കെ ഇ ടി എമര്‍ജന്‍സി ടീം രണ്ടാം സംസ്ഥാനസമ്മേളനം ജനുവരി 25, 26 തിയ്യതികളില്‍ പനമരം സെന്‍സ്പാര്‍ക്ക് റിസോര്‍ട്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാണ് കേരളത്തിനകത്തും, പുറത്തുമുള്ള സുമനസുകളുടെ കൂട്ടായ്മയായ കെ ഇ ടി എമര്‍ജന്‍സി ടീം. സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് പനമരം ടൗണില്‍ വിളംബരജാഥ നടക്കും. വൈകിട്ട് ആറ് മണി മുതല്‍ കള്‍ച്ചറല്‍ പ്രോഗ്രാം നടക്കും. 26ന് രാവിലെ 10 മണിക്ക് പൊതുസമ്മേളനം നടക്കും. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അന്‍സാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആദരിക്കലും, അനുമോദനചടങ്ങുകളും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വഹിക്കും. സുല്‍ത്താന്‍ബത്തേരി ലീഡിംഗ് ഫയര്‍മാന്‍ ഐപ്പ് പൗലോസ് ഫയര്‍ ആന്റ് റസ്‌ക്യു ക്ലാസ് നയിക്കും. ഉച്ചക്ക് 2.30ന് പ്രതിനിധി സമ്മേളനം നടക്കും. പനമരം എസ് ഐ രാംകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സന്തോഷ് വി കെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് വരവ് ചിലവ് കണക്ക് അവതരിപ്പിക്കന്‍, ചര്‍ച്ച, മറുപടി തുടര്‍ന്ന് തിരഞ്ഞെടുപ്പ് എന്നിവയോട് കൂടി സമ്മേളനം അവസാനിപ്പിക്കും. പത്രസമ്മേളനത്തില്‍  റസാഖ് നടവയല്‍, സന്തോഷ്, റസാഖ്, സാജന്‍ സി ഇ, പി കെ മഹമൂദ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *