June 13, 2026

ബത്തേരി നഗരസഭാ ലൈഫ് – പി.എം.എ.വൈ കുടുംബസംഗമം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
 

    ലൈഫ് – പി.എം.എ.വൈ ഗുണഭോക്താക്കളുടെ സുല്‍ത്താന്‍ ബത്തേരി നഗരസഭാ കുടുംബസംഗമം നാളെ  (ജനുവരി 23) നഗരസഭാ ടൗണ്‍ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയര്‍മാന്‍ ജിഷാ ഷാജി അദ്ധ്യക്ഷത വഹിക്കും.സംഗമത്തില്‍ വിവിധ വകുപ്പുകളുടെ അദാലത്തും വായ്പാമേളയും ഉണ്ടാകും. പി.എം.വൈ അംഗീകാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടക്കും.  നഗരസഭയില്‍ 706 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ബത്തേരി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ സഹദേവന്‍, എല്‍സി പൗലോസ്, ബാബു അബ്ദുള്‍ റഹ്മാന്‍, പി.കെ സുമതി, നഗരസഭാ സെക്രട്ടറി അലി അസ്ഹര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *