August 14, 2026

പിരാന മുതല്‍ മെക്കോവ വരെ അപൂര്‍വ കാഴ്ച്ചകളുടെ വൈവിധ്യങ്ങളുമായി കല്‍പ്പറ്റ മഹോത്സവം

0
15.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ :-  വയനാടിന് അപൂര്‍വ്വമായ കൗതുകക്കാഴ്ചകളുടെ വസന്തകാലമൊരുക്കി കല്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടിലെ കല്‍പ്പറ്റ മഹോത്സവം വിജയകരമായി പ്രദര്‍ശനം തുടരുന്നു.  അലങ്കാര മത്സ്യങ്ങളുടെയും അപൂര്‍വ്വമായി മാത്രം കാണാറുള്ള വിദേശ പക്ഷികളുടെയും ബൃഹത്തായ ശേഖരവുമായാണ് പ്രദര്‍ശനം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. 

ആമസോണ്‍ നദികളില്‍ നിന്നുള്ള അരോപൊയമ, ചൈനക്കാര്‍ തങ്ങളുടെ ഭാഗ്യമത്സ്യമെന്ന് വിശ്വസിക്കുന്ന സില്‍വര്‍ അരോണ, മനുഷ്യരെയടക്കം ആക്രമിക്കുന്ന പിരാന തുടങ്ങിയ വൈവിധ്യങ്ങളായ ലോകോത്തര നിലവാരമുള്ള അലങ്കാര മത്സ്യങ്ങളുടെ ബൃഹത്തായ ശേഖരമാണ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷകം.

തത്തകളിലെ രാജ്ഞിയായ മെക്കോവ, ഗോള്‍ഡന്‍, സില്‍വര്‍ പെസന്റുകള്‍, നാന്ദിയ കുനൂര്‍, വിവിധയിനം പ്രാവുകള്‍, കുഞ്ഞന്‍പക്ഷികള്‍, ഭീമന്‍ ഓന്തുകള്‍, റഷ്യന്‍ പേര്‍ഷ്യന്‍ പൂച്ചകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമൊരുക്കുന്നുണ്ട്.

പുരാവസ്തുക്കളുടെ അതിവിപുലമായ ശേഖരവുമായി ലത്തീഫിന്റെ സ്റ്റാളും കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ കുണ്ടായിത്തോടിന്റെ നേതൃത്വത്തില്‍ ഭക്ഷ്യയോഗ്യമായ പുഴുക്കളുടെ പ്രദര്‍ശനവും എക്‌സ്‌പോയിലെ ശ്രദ്ധേയമായ ഇനങ്ങളാണ്. രണ്ടര ലക്ഷം പുഴുക്കളുടെ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്. രുചികരമായ ഭക്ഷ്യമേള എക്‌സ്‌പോയുടെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികള്‍ക്ക് വിനോദത്തിനും ഉല്ലസിക്കാനുമുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക് വര്‍ണാഭമായി സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിപണന സ്റ്റാളുകള്‍ പ്രദര്‍ശനമേളയില്‍ ഒരുക്കിയിട്ടുണ്ട്.

ജീവകാരുണ്യ മേഖലയില്‍  പ്രവര്‍ത്തിക്കുന്ന ജനം ചാരിറ്റബിള്‍ ട്രസ്റ്റാണ് കല്പറ്റ മഹോത്സവത്തിന്റെ  സംഘാടകര്‍. ഫെബ്രുവരി ഒന്‍പത്  വരെയാണ് പ്രദര്‍ശനം. പ്രദര്‍ശന സമയങ്ങളില്‍ മത്സ്യങ്ങളുടെയും പക്ഷികളുടെയും പൂക്കളുടെയും വില്‍പ്പനയും നടക്കും.  എല്ലാ ദിവസവും രാവിലെ 11മുതല്‍ രാത്രി  മുതല്‍ 9.00 വരെയാണ് പ്രദര്‍ശനസമയം. ടിക്കറ്റ് വില 30രൂപയാണ്. കുട്ടികള്‍ക്ക് 15 രൂപ.   വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ടിക്കറ്റുകള്‍ വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *