August 14, 2026

മനുഷ്യ മഹാ ശൃംഖല 26 – ന് ; മാനന്തവാടി മുതൽ കൽപറ്റ വരെ

0
IMG-20200122-WA0081.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: ജനുവരി 26ന് നടക്കുന്ന കാസർോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി വയനാട്ടിൽ മാനന്തവാടി മുതൽ കൽപറ്റ വരെ മനുഷ്യ മഹാശൃഖല തീർക്കുമെന്ന് എൽ ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ മനുഷ്യ മഹാശൃഖംലയുടെ ആദ്യ കണ്ണിയായി മാനന്തവാടി ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കെടുക്കും.എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി മോഹനൻ, ഒ ആർ കേളു എം എൽ എ, സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംഘാടക സമിതി ചെയർമാനും സി പി ഐ മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ എന്നിവരും കണ്ണികളാകും. മനുഷ്യ മഹാ ശൃംഖലയുടെ ജില്ലയിലെ അവസാന കണ്ണിയായി കൽപറ്റയിൽ സി പി എം സംസ്ഥാന കമ്മറ്റി അംഗം സി കെ ശശീന്ദ്രൻ എം എൽ എ അണി ചേരും. സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, എൻ സി പി സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി എം ശിവരാമൻ, സി പി എം ജില്ലാ കമ്മറ്റി അംഗം പി എ മുഹമ്മദ്, സാഹിത്യകാരൻ ഒ കെ ജോണി, എല്‍ ജെ ഡി ജില്ലാ ുപ്രസിഡന്റ് വി പി വർക്കി, എൽ ഡി എഫ് താലൂക്ക് കൺവീർ വി പി ശങ്കരൻ നന്പ്യാർ, ഐ എൻ എൽ ജില്ലാ സെക്രട്ടറി മുഹമ്മദ് പഞ്ചാര, സണ്ണി മാത്യു എന്നിവരും പനമരത്ത് കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി കെ ബാബു, മറ്റ് വിവധ സ്ഥലങ്ങളിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ പ്രഭാകരൻ, സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ഇ ജെ ബാബു, സി എസ് സ്റ്റാൻലിൻ, ജോണി മറ്റത്തിലാനി, എം വി ബാബു, ഡോ അന്പി ചിറയിൽ, അഡ്വ കെ ഗീവർഗീസ്, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി എന്നിവരും. അണി ചേരും. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ സുരേഷ്, കെ റഫീഖ്, എന്നിവർ വിവധ സ്ഥലങ്ങളിൽ കണ്ണികളാവും. എൽ ജെ ഡി നേതാവ് ഗോകുൽ ദേവ്, റിട്ടേഡ് ഡി എം ഒ ടി വി സുരേന്ദ്രൻ, എന്നിവർ മാനന്തവാടിയിൽ കണ്ണികളാകും. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കെ പി ശശികുമാർ, എൽ ജെ ഡി ജില്ലാ സെക്രട്ടറി അഡ്വ സന്തോഷ് കുമാർ, ഡി സുഗുതൻ എന്നിവരും അണി ചേരും. കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി ഭഗീരഥൻ, സി പി എം ഏരിയ സെക്രട്ടറി കെ എം വർക്കി മാസ്റ്റർ, ജസ്റ്റിൻ ബേബി, എം മധു, ബേബി വർഗീസ്, എം എസ് സുരേഷ് ബാബു, കെ ശശാങ്കൻ, ഐ എൻ എൽ നേതാവ് നജീബ് ചന്ദക്കുന്ന് എൻ സി പി പ്രതിനിധി മുഹമ്മദാലി, ഐ എൻ എൽ നേതാവ് എം ടി ഇബ്രാഹിം, എൽ ജെ ഡി നേതാവ് എൻ ഒ ദേവസ്യ, കൽപറ്റ നിയോജക മണ്ഡലം സംഘാടക സമിതി ചെയർമാൻ അഡ്വ പി ചാത്തുക്കുട്ടി എന്നിവരും കൽപറ്റയില്‍ എം എൽ എ സി കെ ശശീന്ദ്രനോടൊപ്പം മനുശ്യ മഹാശൃംഖലയുടെ അവസാന കണ്ണികളായി പങ്കെടുക്കും. എൽ ഡി എഫ് ഘടക കക്ഷികളുടെ വിവിധ നേതാക്കൾ വിവിധ പ്രദേശങ്ങളിൽ കണ്ണികളാകും. മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാകുന്നവർ നാല് മണിക്ക് പ്രതി‍ഞ്ജയെടുക്കും. തുടർന്ന പതിനേഴ് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടക്കും. മാനന്തവാടിയിൽ ഗോകുൽ ദേവ്, പി ഗഗാറിൻ, വി കെ ശശിധരൻ, മാനന്തവാടി ഗവൺമെന്റ് കോളേജ് പരിസരത്ത് ശശികുമാർ, തോണിച്ചാലിൽ പി കെ സുരേഷ്, ദ്വാരകയിൽ അഡ്വ സന്തോഷ് കുമാർ, ജോണി മറ്റത്തിലാനി, അഞ്ചാം മൈലിൽ അനിൽ മാസ്റ്റർ, അ‍ഞ്ചുകുന്നിൽ ജോൺ മാസ്റ്റർ, കൈതക്കലിൽ സി കെ ഉമ്മർ, ഗീവർഗീസ്, പനമരത്ത് പി കെ ബാബു, ഇ ജെ ബാബു, സ്കറിയ കെ എ, മില്ലുമുക്കിൽ മുഹമ്മദ് പഞ്ചാര, ഇബ്രാഹിം, കണിയാന്പറ്റയിൽ എൻ എ ദേവസ്യ, എം വി ബാബു, കന്പളക്കാട് എ എൻ പ്രഭാകരൻ, മടക്കിമല സണ്ണി മാത്യു, പുളിയാർമല അന്പി ചിറയിൽ, കൈനാട്ടി സി എസ് സ്റ്റാൻലി, സിവിൽ സ്റ്റേഷൻ സി എം ശിവരാമൻ, എം വി ബാബു, കനറാ ബാങ്ക് ഡി രാജൻ, മുഹമ്മദാലി, പഴയ സ്റ്റാന്റ് ഒ കെ ജോണി, വിജയൻ ചെറുകര, പുതിയ സ്റ്റാന്റ് സി കെശശീന്ദ്രൻ, വി പി വർക്കി എന്നിവർ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെ വി മോഹനൻ, സി കെ ശശീന്ദ്രൻ, വിജയൻ ചെറുകര, പി കെ ബാബു, മുഹമ്മദ് പഞ്ചാര, വി പി വർക്കി, സി എം ശിവരാമൻ, രാധാകൃഷ്ണൻ, സണ്ണി മാത്യു ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *