March 29, 2024

ആറാട്ടുതറ സ്കൂൾ നവതിയുടെ നിറവിൽ

0
Img 20200124 Wa0076.jpg
ആറാട്ടുതറ: കബനീനദിയുടെ തീരത്ത്, വേമോം പാടശേഖരത്തിനു സമീപം ഒൻപതു പതിറ്റാണ്ടുകാലമായി വിജ്ഞാനത്തിന്റെ പ്രകാശം പരത്തുകയാണ് ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.1930ൽ പാടുകാണം തറവാട്ടിന്റെ മുന്നിലുള്ള കെട്ടിടത്തിലാണ് ആറാട്ടുതറ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ആറാട്ടുതറ എന്നായിരുന്നു അന്നത്തെ പേര്.1956 ൽ സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .1962 ൽ യു.പി സ്കൂളായും 1981ൽ ഹൈസ്കൂൾ ആയും ഉയർത്തി.2007 ൽ ആണ് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചത്. ഇന്ന് പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഒരേ കാമ്പസിൽ  സമ്പൂർണ ഹൈടെക് ക്ലാസ് മുറികളുമായി ആറാട്ടുതറ സ്കൂൾ വളർന്നിരിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതിനും പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും സ്കൂളിനു സാധിച്ചിട്ടുണ്ട്.എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്,ഭൂമിത്രസേന തുടങ്ങിയ പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നുണ്ട്. പൂർണമായും പ്ലാസ്റ്റിക് വിമുക്തമായ കാമ്പസിൽ മികച്ച രീതിയിലുള്ള പച്ചക്കറി കൃഷികളും കുട്ടികൾ നടത്തി വരുന്നു. ന ഗ ര സംസ്കാരത്തിന്റെ അതിപ്രസരമില്ലാതെ പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഈ പൊതുവിദ്യാലയം മതേതരത്വത്തിന്റെയും സമത്വത്തിന്റെയും ഉദാത്ത മാതൃകയാണ്.ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 25ന് മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ.ആർ.കേളു നിർവ്വഹിക്കും. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ പ്രവീജ് ചടങ്ങിന് അധ്യക്ഷത വഹിക്കും. പാരമ്പര്യനെൽവിത്ത് സംരക്ഷകനായ ചെറുവയൽ രാമനെ ആദരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *