April 26, 2024

പുത്തുമല ദുരന്തത്തില്‍ ഒലിച്ചുപോയ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ സഹായ ഹസ്തം തേടി പുത്തുമലയിലെ വിശ്വാസികള്‍

0
Img 20200124 Wa0064.jpg
കല്‍പ്പറ്റ: പുത്തുമല ദുരന്തത്തില്‍ ഒലിച്ചുപോയ തങ്ങളുടെ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ സഹായ ഹസ്തം തേടി പുത്തുമലയിലെ വിശ്വാസികള്‍. 2019 ഓഗസ്റ്റ് എട്ടിന് ഉണ്ടായ ദുരന്തത്തിലാണ് പുത്തുമല ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പൂര്‍ണമായും മണ്ണിനടിയിലായത്. എച്ച്എംഎല്‍ സെന്‍റിനല്‍ റോക്ക് റോക്ക് എസ്റ്റേറ്റ് നല്‍കിയ രണ്ടേക്കറോളംവരുന്ന ഭൂമിയിലായിരുന്നു ക്ഷേത്രം നിലനിന്നിരുന്നത്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് ക്ഷേത്രത്തിനുണ്ടായത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാലും ക്ഷേത്രം നിര്‍മിക്കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലും എസ്റ്റേറ്റ് പാടിയുടെ മുറ്റത്ത് പന്തല്‍ കെട്ടി ആറ് മാസമായി പ്രാര്‍ഥന നടത്തിവരുകയാണെന്ന് ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്നവിധിപ്രകാരം പഴയ ക്ഷേത്രം നിലനിന്നതിന് സമീപം തന്നെ പുതിയ ക്ഷേത്രം നിര്‍മിക്കേണ്ടതിനാല്‍ എച്ച്എംഎല്‍ എസ്റ്റേറ്റ് ഒരേക്കര്‍ സ്ഥലം നല്‍കുന്നത് പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് സ്ഥലം ലഭിക്കുന്നമുറക്ക് നിര്‍മാണം ആരംഭിക്കാനാകുമെന്ന വിശ്വാസത്തിലാണ് പ്രദേശത്തുകാര്‍. ഇതിനായി രൂപീകരിച്ച ഏഴംഗ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റി കണ്‍വീനര്‍ കെ. മോഹനന്‍, കെ. അയ്യപ്പന്‍, കെ.കെ. ചന്ദ്രന്‍, ജി. രാജഗോപാല്‍, പി. രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *