April 26, 2024

കുടുംബശ്രീ അറിവുല്‍സവം: പ്രശ്നോത്തരി മത്സരം ശനിയാഴ്ച

0
കല്‍പ്പറ്റ : കുടുംബശ്രീയുടെ  നേതൃത്വത്തില്‍ കുടുംബശ്രീ  സ്കൂള്‍ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ വാര്‍ഡ് തലത്തിലും അയല്‍കൂട്ട അംഗങ്ങള്‍ക്കായി ജനുവരി 25 ശനിയാഴ്ച്ച അറിവുല്‍സവം 2020 എന്ന പേരില്‍ പ്രശ്നോത്തരി സംഘടിപ്പിക്കും .കുടുംബശ്രീ  അയല്‍കൂട്ട അംഗങ്ങള്‍ക്കായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിപുലമായി സംഘടിപ്പിച്ച കുടുംബശ്രീ  സ്കൂള്‍ പാഠാവലിയെ ആസ്പദമാക്കിയാണ് പ്രശ്നോത്തരി സംഘടിപ്പിക്കുന്നത്. എല്ലാ വാര്‍ഡിലും അതാത് വാര്‍ഡ് മെമ്പര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ എത്തി ചേരും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ എഡിഎസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. വാര്‍ഡ് തലത്തില്‍ വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് സിഡിഎസ് തലത്തിലും സിഡിഎസ് തലത്തില്‍ വിജയിച്ചു വരുന്നവരെ പങ്കെടുപ്പിച്ച് ജില്ല തലത്തിലും മെഗാ ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കും. അയല്‍കൂട്ട അംഗങ്ങള്‍ക്കിടയില്‍ വായിക്കാനും പഠിക്കാനുമുളള അവസരം സൃഷ്ടിക്കുക എന്നതാണ് അറിവുത്സ വത്തിന്‍റെ ലക്ഷ്യം. വാര്‍ഡ് മുതല്‍ ജില്ല വരെ പ്രമുഖരാണ് പ്രശ്നോത്തരി നയിക്കുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *