കാരക്കമല സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു: പ്രധാന തിരുനാൾ ഞായറാഴ്ച
കാരക്കമല സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു വെള്ളിയാഴ്ച വൈകുന്നേരം ഇടവകവികാരി . ഫാദർ സ്റ്റീഫൻ കോട്ടക്കൽ തിരുനാളിന് കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും ഫാദർ ഷാജി മുളകുടിയൻകൾ നേതൃത്വം നൽകി ജനുവരി 25 ശനി വൈകുന്നേരം അഞ്ചുമണിക്ക് ദിവ്യബലിക്കും വചന സന്ദേശത്തിനും ദ്വാരക പാസ്റ്റർ സെന്റർ ഡയറക്ടർ ഫാദർ പോൾ വാഴപ്പിള്ളി നേതൃത്വം നൽകും തുടർന്ന് സെന്റ് ജോസഫ് ഗ്രോട്ടോ യിലേക്ക് പ്രദക്ഷിണവും ലദീഞ്ഞും നേർച്ച ഭക്ഷണവും. രാത്രി 8 15ന് സൺഡേസ്കൂൾ ഭക്തസംഘടനകളുടെ വിവിധങ്ങളായ കലാപരിപാടികൾ. ജനുവരി 26 ഞായറാഴ്ച പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ പത്തിന് ആഘോഷമായ തിരുനാൾ ഗാനപൂജയും വചനസന്ദേശവും ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാദർ ഷിജു ഐക്കരകാനായിൽ നേതൃത്വംനൽകും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം. 12 30 ന് പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്നേഹവിരുന്നും. തിരുനാളിന് ഒരുക്കമായി ജനുവരി 18 ശനി മുതൽ നടത്തിയ ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാദർ ജോസ് തേക്കടി ഫാദർ ബിജു തുരുത്തേൽ ഫാദർ ജോണി കപ്യാരുമല ഫാദർ സജി നെടുംകല്ലേൽ ഫാദർ ബിജോ കറുകപ്പള്ളി, ഫാദർ സെബാസ്റ്റ്യൻ പുത്തേൻ എന്നിവർ കാർമികത്വം വഹിച്ചു ഇടവകയിലെ വിവിധ കുടുംബയൂണിറ്റുകൾ നേതൃത്വം നൽകി.





Leave a Reply