April 25, 2024

ലൈഫ്: വയനാട് ജില്ലയില്‍ വിജയകരമായി രണ്ടുഘട്ടങ്ങള്‍

0

    വയനാട് ജില്ലയില്‍ അര്‍ഹതപ്പെട്ട 8803 കുടംബങ്ങളില്‍  8240 പേര്‍ക്ക് ഒന്നാം ഘട്ടത്തിലൂടെ വീടുകള്‍ ലഭ്യമായി. ഇവയില്‍ 1984 പേര്‍ ജനറല്‍ വിഭാഗത്തിലും 457 പേര്‍ പട്ടികജാതി വിഭാഗത്തിലും 6362 പേര്‍ പട്ടിക വര്‍ഗ്ഗക്കാരുമായിരുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് (2908), നഗരസഭ (431), ന്യൂനപക്ഷ ക്ഷേമ വകുപ്പ് (10), പട്ടികജാതി വികസന വകുപ്പ് (80), ഗ്രാമപഞ്ചായത്ത് (2094), ബ്ലോക്ക് (2685), ജില്ല (33) എന്നിങ്ങനെയാണ് ഒന്നാം ഘട്ടത്തില്‍  പൂര്‍ത്തീകരിച്ചത്.
       ഭൂമിയുളള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതായിരുന്നു ലൈഫ് മിഷന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം. സംസ്ഥാനതലത്തില്‍ മാനദണ്ഡങ്ങളനുസരിച്ച് 97704 പേരെയാണ് ഈ ഘട്ടത്തില്‍ അര്‍ഹരായി കണ്ടെത്തിയത്. ഇതില്‍ 89505 പേരുമായി കരാര്‍ ഒപ്പിട്ടു. ഇതുവരെ 51890 വീടുകള്‍ പൂര്‍ത്തീകരിച്ചു. 2732.6 കോടിയാണ് ഇതിനായി ചെലവിട്ടത്. വയനാട് ജില്ലയില്‍ 3911 പേരുമായി കരാര്‍ ഒപ്പിട്ടതില്‍ 2192 വീടുകള്‍ പൂര്‍ത്തീകരിച്ചു. 56.04 ശതമാനമാണ് നിര്‍വ്വഹണ പുരോഗതി. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ പദ്ധതിയില്‍ 26546 വീടുകള്‍ നിര്‍മ്മിച്ചു. ആകെ ചെലവായ 2005.84 കോടി രൂപയില്‍ 1140 കോടി രൂപയും ചെലവിട്ടത് സംസ്ഥാന സര്‍ക്കാറാണ്. 

     ജില്ലയില്‍ 12476 കുടുംബങ്ങളാണ് ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ വീട് നിര്‍മ്മിച്ചത്. മാനന്തവാടി ബ്ലോക്കില്‍ 2574,  കല്‍പ്പറ്റ ബ്ലോക്കില്‍ 3570, ബത്തേരി ബ്ലോക്കില്‍ 1625, പനമരം ബ്ലോക്കില്‍ 2279, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ 642, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 866, ബത്തേരി മുനിസിപ്പാലിറ്റിയില്‍ 706 എന്നിങ്ങനെയാണ് ബ്ലോക്ക്, നഗരസഭാ തലത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തും. ഇതിനു മുന്നോടിയായാണ് ജില്ലയില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *