May 8, 2024

എന്‍ ടി രാജീവിന് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം

0
Fb Img 1579890853106.jpg
2019 ലെ മികച്ച പുസ്തക ചിത്രീകരണത്തിനുള്ള സംസ്ഥാന   ബാലസാഹിത്യ പുരസ്കാരം എന്‍ ടി രാജീ
വിന് ലഭിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പസിദ്ധീകരിച്ച മൂങാച്ചികുഞ്ഞ് എന്ന ബാലസാഹത്യ
 കൃതിയിലെ വരകള്‍ക്കാണ് പുരസ്കാരം ലഭിച്ചത്.2018ല്‍ കോട്ടയത്ത് വെച്ച് നടന്ന ദര്‍ശ്ശന അന്താരാഷ്ട്ര 
പുസ്തകമേളയിലും ഇതേപുസ്തകത്തിന് ചിത്രീകരണത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. .2005ലെ 
ഭീമ   ബാലസാഹിത്യ പുരസ്കാരം,2013 ലെ മികച്ച ചിത്രപുസ്തകത്തിനുള്ള സംസ്ഥാന ബാലസാഹിത്യ 
പുരസ്കാരം എന്നിങ്ങനെ നിരവധി അഗീകാരങ്ങള്‍ രാജീവിന്‍റെ രചനകള്‍ക്ക് മുമ്പും ലഭിച്ചിട്ടുണ്ട്.  
സംസ്ഥാന ബാലസാഹിത്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ നാഷണല്‍ ബുക് ട്രസ്റ്റ്, മലയാളമിഷണ്‍, സംസ്ഥാന 
ബാലാവകാശ കമ്മീഷണ്‍, എസ്.സി.ഇ.ആര്‍.ടി, ഡി.പി.ഐ തുടങങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുടെ ബാല
പ്രസിദ്ധീകരണങ്ങളില്‍  ചിത്രീകരണവും രൂപകല്പനയും ചെയ്തിട്ടുള്ള രാജീവ്, ആറ് ബാലസാ
ഹിത്ത്യകൃതികളും രചിച്ചിട്ടുണ്ട്.2018 ലെ മികചച്ച രൂപകല്പനയ്കുള്ള ദര്‍ശ്ശന അന്താരാഷ്ട്ര പുര
സ്കാരവും രാജീവിന്‍റെ ആനക്കാര്യം എന്ന പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ 
ഇന്‍സ്റ്റിറ്റ്യൂട്ട് പസിദ്ധീകരണമായ തളിര് മാസികയിലെ ഏറെ ശ്രദ്ധേയമായ സ്കൂള്‍ ഡേയ്സ് എന്ന 
കാര്‍ട്ടൂണ്‍ പംക്തി രാജീവിന്‍റേതാണ്.തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ആര്‍ട്സില്‍ നിന്ന് 
അപ്ലൈഡ് ആര്‍ട്സില്‍ ബിരുദം നേടിയതിന് ശേഷം പത്ര-മാധ്യമരംഗത്തും,പരസ്യഏജന്‍സികളിലും 
പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനും, പി
ണങ്ങോട്-പന്നിയോറ സ്വദേശിയുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *