ഭരണ ഘടന സംരക്ഷണ റാലി വിജയിപ്പിക്കും: മാനന്തവാടി യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി
ജനുവരി 30 ന് കല്പറ്റയിൽ രാഹൂൽ ഗാന്ധി എം.പി. നേതൃത്വം നല്കുന്ന ഭരണഘടന സംരക്ഷണ റാലിയിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് മുനിസിപ്പൽ നേതൃയോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധി നേതൃത്വം നല്കുന്ന റാലി ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുമെന്നതിനാൽ വയനാട്ടിലെ മുഴുവൻ ആളുകളും റാലിയിൽ പങ്കെടുക്കമെന്നും യോഗം ആവശ്യപ്പെട്ടു.
എ .ഐ.സി.സി മെമ്പർ പി.കെ ജയലക്ഷ്മി യോഗം ഉല്ഘാടനം ചെയ്തു.പി .വി എസ് മുസ്സ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, എൻ കെ വർഗ്ഗീസ്, പടയൻ മുഹമ്മദ്,പി വി ജോർജ്, റ്റി എ.റെജി, കടവത്ത് മുഹമ്മദ്, അരുൺകുമാർ ബി.ഡി, ഹംസ പി.കെ, കൃഷ്ണൻ കോരിക്കൽ, സുഹൈർ സി എച്ച്, സലിം, മൊയ്തുട്ടി, ഗിരിജ മോഹൻദാസ്, കെ.എംമത്തായി, ജമാലുദ്ദീൻ ,എം പി ശശികുമാർഎന്നിവർ പ്രസംഗിച്ചു.





Leave a Reply