June 14, 2026

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മീനങ്ങാടിയിൽ മൊബൈൽ ഫ്ലാഷ് റാലി

0
IMG-20200128-WA0472.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രഷോബും,അനീഷും, ഫൈസലും
മുന്നിൽ നിന്ന് നയിച്ചു. നൂറ് കണക്കിന് യുവാക്കളെ അണിനിരത്തി മൊബൈൽ ഫ്ലാഷ് റാലിയോടെ മീനങ്ങാടിയിൽ യുവജന പ്രതിഷേധത്തിന് തുടക്കമായി.
മീനങ്ങാടി അൻപത്തിനാലാം മൈലിൽ നിന്നും ആരംഭിച്ച  യുവജനക്കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട റാലിയിലാണ് ഭരണഘടന സംരക്ഷിക്കാൻ യുവത്വം തെരുവിലിറങ്ങിയത്.
 മതത്തിന്റെയും, ജാതിയുടെയും  പേരിൽ ഇന്ത്യൻ ജനതയെ വേർതിരിക്കുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന നിലപാടുകൾക്കെതിരെയാണ് യുവജനങ്ങൾ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങിയത്. രാത്രി 7.30 ഓടെ ഇന്ത്യയുടെ ഭരണഘടന ഉയർത്തിപ്പിടിച്ച്, മതസാഹോദര്യം വിളിച്ചോതി തോളോട് തോൾ ചേർന്ന് മീനങ്ങാടിയുടെ വിവിധഇടങ്ങളിലുള്ള യുവാക്കൾ  കാര്യമ്പാടി ജംഗ്ഷനിൽ ഭരണഘടന സംരക്ഷിക്കാൻ ഒത്തുകൂടിയത്. മൊബൈൽ ഫ്ലാഷ് റാലി ടൗണിലൂടെ കടന്നു പോകുന്നതിനിടെ മീനങ്ങാടിയിലെ വ്യാപാരികൾ സ്ഥാപനങ്ങളിലെ ലൈറ്റണച്ച് റാലിക്ക് പിന്തുണയേകിയതും ശ്രദ്ദേയമായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *