April 27, 2024

ആദിവാസികളുടെ കൃഷിഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.

0
Img 20200128 Wa0400.jpg
പ്രളയാനന്തരം  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിന്തുണയോടെ  മാതോത്ത് പൊയിലിൽ നടപ്പാക്കിയ കൃഷി  പുനരുജ്ജീവന പദ്ധതി പ്രകാരം ആദിവാസികളുടെ കൃഷിഭൂമിയിൽ  നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം  ജില്ലാ കളക്ടർ ഡോ അദീല അബ്ദുല്ല നിർവഹിച്ചു. 
പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ  കെ വി സുരേന്ദ്രൻ, ടി ഹരിദാസൻ, പരിഷത് ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ്, സെക്രട്ടറി എം കെ ദേവസ്യ,  നിർവാഹക സമിതി അംഗം കെ ബാലഗോപാലൻ, വി പി  ബാലചന്ദ്രൻ ഏ കെ ശൈലേഷ് കുമാർ   തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ ഓഗസ്റ് മാസം ഉണ്ടായ പ്രളയത്തിൽ മാതോത്ത് പൊയിൽ പാട ശേഖരത്തിലെ ഞാറു മുഴുവൻ നശിച്ചു പോയിരുന്നു.  വീണ്ടും കൃഷി ഇറക്കാൻ കർഷകർക്ക് പരിഷത്ത് സാമ്പത്തിക സഹായം ചെയ്യുക ഉണ്ടായി. ആ അവസരത്തിൽ ആണ് ആദിവാസികളുടെ കൈവശം ഉള്ള വയൽ തരിശ് ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതും അവർക്ക് പൂർണ്ണ സഹായം നൽകി അവരെ കൊണ്ട് വീണ്ടും കൃഷി ഇറക്കിച്ചതും.
അന്ന് വിതയുത്സവം ഉദ്ഘാടനം ചെയ്തത് മാനന്തവാടി എം എൽ ഏ ഒ ആർ കേളു ആയിരുന്നു. 
ഇന്ന് ഉത്സവന്തരീക്ഷത്തിൽ കൊയ്ത്തു നടത്താൻ ആയതിന്റെ സന്തോഷത്തിൽ ആണ് അവിടത്തെ ആദിവാസി സമൂഹം.
ജില്ല കളക്ടറും ആ സന്തോഷത്തിൽ പങ്കു ചേർന്നു .
???????
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *