June 14, 2026

ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണം : ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

0
Screenshot_2020-01-28-17-04-14-192_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:  2019 ജൂലൈ മാസത്തിൽ നടപ്പിൽ വരുതേണ്ടിയിരുന്ന അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കണമെന്ന് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.പി.ടി  ജോസ് അദ്ധ്യക്ഷത വഹിച്ചു.     ജില്ലയിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന സർക്കാർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർക്ക് യാത്രയയപ്പ് നൽകി.കെ.വി മനോജ്,
 ,ഇ. വി അബ്രഹാം, പി.കെ വാസു, പി.എ  അബ്ദുൾ നാസർ, എ.കെ  കരുണാകരൻ , നിർമ്മലാദേവി, എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ടി.ജി സജി (പ്രസിഡന്റ്) കെ.വി.ചന്ദ്രൻ (സെക്രട്ടറി), എൻ.പി മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.                                                ഫോട്ടോ അടിക്കുറിപ്പ്: എച്ച്.എസ്.എസ്.ടി.എ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി.ജി സജി, സെക്രട്ടറി കെ.വി.ചന്ദ്രൻ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *