May 21, 2024

കൽപ്പറ്റ-വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് മാർച്ചും ധർണ്ണയും നടത്തി.

0
03.jpg
കൽപ്പറ്റ-വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ  പ്രതിഷേധിച്ച് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കല്പ്പറ്റ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ചും , ധർണ്ണയും  നടത്തി. കല്പ്പറ്റ നിയോജകമണ്ഡലം എം.എല്.എ ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായാണ് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ച്  നടത്തിയത്. പി.ഡബ്ല്യുു.ഡി ഓഫീസ് ധര്ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. എം മുഹമ്മദ് ബഷീര്, റസാഖ് കല്പ്പറ്റ, റോഡ് ആക്ഷൻ  കമ്മിറ്റി കണ്വീനര് എം.എ ജോസഫ്, സലിം മേമന, എം.പി നവാസ്, ഷമീം പാറക്കണ്ടി, സി ടി ഹുനൈസ്, സി ശിഹാബ്, പി.പി ഷൈജല്, സി.കെ സലിം, പി.കെ ലത്തീഫ്, അസീസ് അമ്പിലേരി, എ.കെ സൈതലവി, കെ ഖാലിദ്, കളത്തില് മമ്മൂട്ടി, പി സി മമ്മൂട്ടി, പി അബു, തന്നാനി അബൂബക്കര് ഹാജി, നൗഷാദ് ചൂരിയാറ്റ, സി.കെ നവാസ്, എം.പി ഹഫീസലി, മുഹമ്മദലി, ഷമീര് കുന്നത്ത്, ജലീൽ  പീറ്റക്കണ്ടി, മുനീര് തുടങ്ങിയവര് സംസാരിച്ചു. നിയോജകമണ്ഡലം ട്രഷറര് സി കെ അബ്ദുൾ  ഗഫൂൾ  സ്വാഗതവും ജില്ലാ സെക്രട്ടറി ജാസർ  പാലക്കൽ  നന്ദിയും പറഞ്ഞു.
വയനാട് ജില്ലയിൽ  തന്നെ പ്രധാന റോഡുകളിലൊന്നായ കല്പ്പറ്റ-വാരാമ്പറ്റ പാതയുടെ പ്രവൃത്തി സമയ ബന്ധിതമായി പൂര്ത്തീക്കുന്നതില് അധികൃതർ  അനാസ്ഥ തുടർന്നാൽ  ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്ന് യൂത്ത്‌ലീഗ് മുന്നറിയിപ്പ് നല്കി.
2017ല് കിഫ്ബിയില് ഉള്പ്പെടുത്തി സംസ്ഥാന സർക്കാർ  56.5 കോടി രൂപ വകയിരുത്തിയാണ് ആരംഭിച്ചത്.  ടെണ്ടര് നടപടികള് പൂർത്തീകരിച്ച്  രണ്ട് വര്ഷ ത്തിനുള്ളില് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു കരാർ  വ്യവസ്ഥ. എന്നാൽ  കാസര്ഗോഡുള്ള കുട്രോളി കണ്സ്ട്രക്ഷന് കമ്പനി കരാർ  ഏറ്റെടുത്തെങ്കിലും സമയ ബന്ധിതമായി പ്രവൃത്തി നടത്താന് കഴിഞ്ഞില്ല. വിവിധ റീച്ചുകളിലായി സബ് കരാറുക്കാരെ ഏല്പ്പിച്ച് പ്രവൃത്തി തുടക്കത്തിൽ  വേഗത്തില് നടന്നെങ്കിലും പിന്നീട് ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണുണ്ടായത്. ഇതിനെതിരെ വിവിധ ഘട്ടങ്ങളിൽ  പ്രക്ഷോഭവുമായി ആക്ഷന് കമ്മിറ്റിയും നാട്ടുകാര് രംഗത്തെത്തി. സംസ്ഥാന പാതയായിട്ടും സമരത്തിന്റെ ഫലമായാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. എന്നാൽ  ഒന്നര വര്ഷമായിട്ടും പകുതി പണി പോലും പൂര്ത്തിയായിട്ടില്ല. പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള് ഏറെ പ്രയാസപ്പെടുകയാണ്. റോഡ് പ്രവൃത്തി കരാര് കാലവധിക്കുള്ളില് പൂര്ത്തീകരിച്ച് ഗതാഗതയോഗ്യമാക്കി ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത്‌ലീഗ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *