June 14, 2026

രാഹുല്‍ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണയാത്ര വ്യാഴാഴ്ച കല്‍പ്പറ്റയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണയാത്ര  വ്യാഴാഴ്ച  കല്‍പ്പറ്റയില്‍ നടക്കും. മഹാത്മഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമായ ജനുവരി 30ന് രാജ്യം രക്തസാക്ഷിത്വദിനമായി ആചരിക്കുകയാണ്. രാജ്യത്തിന്റെ ആത്മാവായ ഭരണ ഘടനയെ അട്ടിമറിച്ച് ഇന്ത്യന്‍ ജനതയെ ജാതിയവും, മതപരവുമായി ഭിന്നിപ്പിക്കാനും, ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കാനും ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ശക്തികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്‌ട്രേഷനും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ജനത പ്രക്ഷോഭത്തിലാണ്. കക്ഷി രാഷ്ട്രീയത്തിനും, ജാതി-മതചിന്തകള്‍ക്കും അതീതമായി ജനങ്ങള്‍ അണിനിരന്ന് നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണയാത്ര നടത്തുന്നത്. രാവിലെ 9.30ന് കല്‍പ്പറ്റ എസ്.കെ.എം.ജെ, എച്ച്.എസ്.എസ് പരിസരത്തു നിന്നും ആരംഭിക്കുന്ന യാത്ര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. സംരക്ഷണ യാത്രയിലും, പൊതുസമ്മേളനത്തിലും മുഴുവന്‍ മതേതര-ജനാധിപത്യ വിശ്വാസികളും അണിച്ചേരണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *