May 21, 2024

മാനവസംസ്‌കൃതി സംസ്ഥാന ക്യാമ്പ് ജനുവരി 31 മുതല്‍ തിരുനെല്ലിയില്‍

0

കല്‍പ്പറ്റ: മാനവ സംസ്‌കൃതി സംസ്ഥാന ക്യാമ്പ്  ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെ തിരുനെല്ലി ഡി ടി പി സി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്യാംപില്‍ നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ജനുവരി 31ന് ഉച്ചക്ക് മൂന്നരക്ക് നടക്കുന്ന സമ്മേളനം എം എം ഹസന്‍ ഉദ്ഘാടനം ചെയ്യും. മാനവസംസ്‌കൃതി സംസ്ഥാന ചെയര്‍മാന്‍ പി ടി തോമസ് എം എല്‍ എ അധ്യക്ഷനായിരിക്കും. എം കെ രാഘവന്‍ എം പി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, വി വി പ്രകാശ് തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചരക്ക് മതേതരത്വത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനം എന്ന വിഷയത്തില്‍ അഡ്വ. രശ്മിത രാമചന്ദ്രന്‍ സംസാരിക്കും. വൈകിട്ട് 6.45ന് ഉന്നതവിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയ അജണ്ടകള്‍ എന്ന വിഷയത്തില്‍ ഡോ. കെ എസ് മാധവന്‍ പ്രഭാഷണം നടത്തും. രാത്രി 9.30ന് റെജി ഗോപിനാഥിന്റെ വയലിന്‍ ഫ്യൂഷന്‍ കലാസന്ധ്യ അരങ്ങേറും. ഫെബ്രുവരി ഒന്നിന് രാവിലെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ഒമ്പത് മണിക്ക് നവരാഷ്ട്രീയം പോരാട്ടവഴിയിലെ ഇന്ത്യന്‍ യുവത്വം എന്ന വിഷയത്തില്‍ ഡോ. അജികുമാര്‍ ജി സംസാരിക്കും. പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എം എല്‍ എ, കെ എം അഭിജിത്ത്, നാട്ടകം സുരേഷ്, ജ്യോതി വിജയകുമാര്‍, അഡ്വ. വിനോദ് സെന്‍ തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ 10.30ന് ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപാന്തങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജെ രഘു വിഷയാവതരണം നടത്തും. 11.45ന് ഡോ. ജോബിന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സാഹിത്യം, കല, സംസ്‌ക്കാരം എന്ന വിഷയത്തില്‍ പാനല്‍ചര്‍ച്ച നടക്കും. ഉച്ചക്ക് രണ്ടിന് സംഘടനാ ചര്‍ച്ച നടക്കും. ഉച്ചക്ക് ശേഷം 3.30ന് വായനശാല സമൂഹം, മാനവസംസ്‌കൃതി-ഇടപെടലുകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ എ കെ ശശിധരന്‍, എസ് ജെ സജീവ്കുമാര്‍, ഡി എം സുകുമാരന്‍, ജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4.50ന് ഡോ. പി സരിന്‍ പുതിയ രാഷ്ട്രീയം എന്ന വിഷയത്തിലും, വൈകിട്ട് ആറിന് പരിസ്ഥിതിയും അതിജീവനവും എന്ന വിഷയത്തില്‍ ജോണ്‍ സാമുവലും, പി പ്രഭാകരനും സംസാരിക്കും. ഏഴ് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ നവമാധ്യമങ്ങള്‍-പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സുധീര്‍ മോഹന്‍, അനു എസ് നായര്‍, ദിലീപ് സേനാപതി എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി എട്ടിന് സ്വാതന്ത്ര്യസമരവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തിലൂന്ന് പ്രശോനോത്തരി നടക്കും. ശോഭന്‍ ജോര്‍ജായിരിക്കും ക്വിസ്മാസ്റ്റര്‍. രാത്രി 10 മണിക്ക് മാനവസംസ്‌കൃതി സംസ്ഥാനസമിതിയോഗം ചെയര്‍മാന്‍ പി ടി തോമസ്  എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേരും. ക്യാപിന്റെ സമാപനദിവസമായ ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ. സൗമ്യ സരിനും, 10മണിക്ക് ഗാന്ധിസത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ രമേഷ് കാവിലും, 11മണിക്ക് സ്ത്രീപക്ഷ രാഷ്ട്രീയം-പ്രസക്തിയും പ്രതിസന്ധിയും എന്ന വിഷയത്തില്‍ ഡോ. പി വി പുഷ്പജയും സംസാരിക്കും. ഉച്ചക്ക് 12മണിക്ക് ക്യാംപ് അവലോകനം നടക്കും. തുടര്‍ന്ന് മാനവസംസ്‌കൃതി പുതിയ സംസ്ഥാനസമിതി പ്രഖ്യാപനം നടക്കും. ഉച്ചക്ക് 12.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ കൈതപ്രം മുഖ്യാതിഥിയായിരിക്കും. പി ടി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ലതികാ സുഭാഷ്, ടി സിദ്ദിഖ്, പി കെ ജയലക്ഷ്മി, പ്രതാപന്‍ തായാട്ട് എന്നിവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ മാനവസംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ കെ ജെ മാണി, ജനറല്‍ കണ്‍വീനര്‍ വി ഡി രാജു, വൈസ് ചെയര്‍മാന്‍ ബേബി തുരുത്തിയില്‍, മാനന്തവാടി താലൂക്ക് ചെയര്‍മാന്‍ ഇ വി സജി ഇരട്ടമുണ്ടയ്ക്കല്‍, കെ ടി സ്‌കറിയ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *