September 3, 2026

വയനാട്ടിൽ ആരോഗ്യ ജാഗ്രത സമിതി യോഗം ചേര്‍ന്നു

0
By ന്യൂസ് വയനാട് ബ്യൂറോ



ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ ആരോഗ്യ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. പകര്‍ച്ച വ്യാധ്യികളെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ സുസജ്ജമാണെന്ന് യോഗം വിലയിരുത്തി. കൊറോണ പോലുള്ള രോഗങ്ങളുടെ സാന്നിദ്ധ്യം നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. ആരോഗ്യ ജാഗ്രത ബോധവത്കരണം വിദ്യാര്‍ത്ഥികളിലൂടെ ഊര്‍ജ്ജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. വിനോദ സഞ്ചാരികള്‍ താമസിക്കാനെത്തുന്ന റിസോര്‍ട്ടുകള്‍ ഹോട്ടലുകള്‍ എന്നിവടങ്ങളിലെ ശുചിത്വ പരിപാലനം ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. ജില്ലയുടനീളം ആരോഗ്യ സന്ദേശ യാത്ര നടത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡി.എം.ഒ ആര്‍.രേണുക. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍  ഓഫീസര്‍ ഡോ.ബി.അഭിലാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *