April 30, 2024

പാലിയേറ്റീവ് കെയര്‍ പരിശീലനവും വയോജന സംഗമവും സംഘടിപ്പിച്ചു.

0
Picsart 01 30 04.29.43.jpg
സാന്ത്വന പരിചരണം ജനകീയമാക്കാന്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്. 
.
കാവുംമന്ദം: രോഗാവസ്ഥ രോഗിയുടെ കുറ്റമല്ല, രോഗീ പരിചരണം സമൂഹത്തിന്‍റെ ബാധ്യതയാണ് എന്ന സന്ദേശവുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍, ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് വെച്ച് പാലിയേറ്റീവ് കെയര്‍ പരിശീലനവും വയോജന സംഗമവും സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാവേദ് റിസ്വാന്‍, വേലായുധന്‍ ചുണ്ടേല്‍ എന്നിവര്‍ ക്ലാസെടുത്തു.
അനുദിനം കിടപ്പ് രോഗികള്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുമ്പോള്‍ ഓരോ വീട്ടിലും ഓരോ പാലിയേറ്റീവ് വളണ്ടിയര്‍ എന്നതാണ് സാന്ത്വന പരിചരണ രംഗത്തെ പുതിയ ലക്ഷ്യം. വയോജനങ്ങളടക്കമുള്ളവരുടെ പങ്കാളിത്തം ഈ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവണം. അതിലേക്കുള്ളൊരു ചുവടുവെപ്പായിട്ടാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്. 
തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്. 
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ്, ഷാബി, ലിനു, എല്‍സമ്മ, ജൂലി മാത്യു, ബീന അജു, വി മുസ്തഫ, സലിം വാക്കട, വാസന്തി, ഗ്രീഷ്മ, സണ്ണി, റെജി പടിഞ്ഞാറത്തറ, വിജി, സരിത തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ സ്വാഗതവും ഫിസിയോതെറാപ്പിസ്റ്റ് സനല്‍രാജ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *