May 9, 2026

സ്ത്രീ സമൂഹത്തിന്റെ ഉന്നമനമാണ് ജനശ്രീയുടെ ലക്ഷ്യമെന്ന് സംസ്ഥാന ചെയർമാൻ എം.എം.ഹസ്സൻ

0
IMG-20200131-WA0190.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്ത്രീ സമൂഹത്തിന്റെ ഉന്നമനമാണ് ജനശ്രീയുടെ ലക്ഷ്യമെന്ന് സംസ്ഥാന ചെയർമാൻ എം.എം.ഹസ്സൻ.ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ ക്യാമ്പ് മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ വിജയത്തിലെത്തിക്കാൻ ജനശ്രീ മിഷന് കഴിഞ്ഞിട്ടുണ്ട്.ഇനിയും നിരവധി കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും നേടിയെടുക്കാനുണ്ടെന്നും അതിനായി ശ്രമിക്കുമെന്നും എം.എം.ഹസ്സൻ പറഞ്ഞു. അഡ്വ.എം.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് – ജനശ്രീയുടെ കാഴ്ചപ്പാടും പദ്ധതികളും എന്ന വിഷയത്തിൽ ജനശ്രീ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ബി.എസ്.ബാലചന്ദ്രൻ വിഷയാവതരണം നടത്തി. ജനശ്രീ നേതാക്കളായ കൊല്ലം പണിക്കർ, ജോസ് മേട്ടയിൽ, കെ.വിജയൻ, അഡ്വ.ടി.ജെ. ഐസക്ക്, കെ.ജി.വിലാസിനി, സി.ജെ.അലക്സ്, ബിന്ധു ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *