May 5, 2024

മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്:പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നാളെ

0
Img 20200131 Wa0179.jpg

കൽപ്പറ്റ  : കേരളത്തിലെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളും
അക്കാദമിക നിലവാരവും ഉയർത്തുക, പ്രാദേശിക വിദ്യാലയങ്ങൾ ജന
സൗഹൃദമാക്കുക, പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിപ്പി
ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ
ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും സർക്കാർ അനുവദിച്ച 5 കോടി രൂപയും,
സുൽത്താൻ ബത്തേരി എം.എൽ.എ. . ഐ.സി. ബാലകൃഷ്ണന്റെ ആസ്തി
വികസന ഫണ്ടിൽനിന്നും ലഭിച്ച 80 ലക്ഷം രൂപയും, പൊതുജനങ്ങളിൽ നിന്ന്
പി.ടി.എ. കമ്മിറ്റിയുടെ നേത്യത്വത്തിൽ സമാഹരിച്ച നാല് ലക്ഷത്തോളം
രൂപയും ചേർത്ത് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിനായി നിർമ്മിച്ച
പുതിയ അക്കാദമിക് ബ്ലോക്ക്  ഫെബ്രുവരി ഒന്നിന് രാവിലെ 9
മണിക്ക് സുൽത്താൻ ബത്തേരി എം.എൽ.എ. . ഐ.സി. ബാല
കൃഷ്ണന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ്
മന്തി പാഫസർ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
– ചടങ്ങിൽ വയനാട് എം.പി. . രാഹുൽ ഗാന്ധി മുഖ്യാതിഥിയായിരി
ക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ. ബി. നസീമ, പൊതുവിദ്യാ
ഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ്
സി.ഇ.ഒ. അൻവർ സാദത്ത് ഉൾപ്പെടെ തിതലപഞ്ചായത്ത് പ്രതിനിധികൾ,
വിദ്യാഭ്യാസ വകുപ്പ് അധികൃതർ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പാർട്ടി
പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
സ്കൂൾ വാർഷികവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന
അധ്യാപകരായ പി.വി, ജയിംസ്, ഇ.ആർ. നിർമ്മല എന്നിവർക്കുള്ള യാത്രയ
യപ്പും  ഇതോടനുബന്ധിച്ച് നടക്കും. സംസ്ഥാന, ജില്ലാ കലോത്സവങ്ങളിൽ പങ്കെ
ടുത്ത വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന്
1968-ൽ ആരംഭിച്ച മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിവിധ
കാലഘട്ടങ്ങളിലായാണ് ഹയർ സെക്കണ്ടറിതലം വരെ ഉയർത്തപ്പെട്ടത്.
നാളിതുവരെയായി ആയിരക്കണക്കിന് പ്രതിഭകളാണ് ഈ വിദ്യാലയത്തിന്റെ
സൃഷ്ടികളായി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നതശ്രണികളിൽ
എത്തിയിട്ടുള്ളത്. ആദിവാസി വിഭാഗങ്ങളിൽപ്പെട്ട നിരവധി വിദ്യാർത്ഥികളും
മികവിന്റെ കേന്ദ്രമായ ഈ കലാലയത്തിന്റെ പടികളിലൂടെ ഔദ്യോഗിക
മേഖലകളിൽ വിരാജിക്കുന്നുണ്ട്.
കലാ-കായിക-ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിൽ സംസ്ഥാനതല
ത്തിൽ ഒന്നാമത്തെ സർക്കാർ വിദ്യാലയമായി ഈ വിദ്യാലയം മാറി.
ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും ഈ
വിദ്യാലയം ഒന്നാംസ്ഥാനത്തുതന്നെ. ഭൗതിക സാഹചര്യങ്ങളുടെ പരിമിതി
കൊണ്ട് പൊറുതിമുട്ടിയിരുന്ന വിദ്യാലയത്തിന് ഈ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യപ്പെടുന്നത് വലിയ ആശ്വാസമാണ്.
അക്കാദമിക് ബ്ലോക്കിലെ സൗകര്യങ്ങൾ
– മൂന്ന് നില കെട്ടിടം .,
27 ക്ലാസ്സ് മുറികൾ
എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക്
വിശാലമായ ലൈബറി,
ഹൈടെക് ലാബുകൾ
,കൗൺസിലിംഗ് മുറി,
ആധുനിക ശുചിമുറികൾ
, മെച്ചപ്പെട്ട സ്റ്റാഫ് റൂമുകൾ
സിക്ക് റൂം,
ഗേൾസ് റസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിനുണ്ടന്ന് ഭാരവാഹികൾ പറഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *