March 29, 2024

ജില്ലയില്‍ 281 പേര്‍ക്ക് കൂടി കോവിഡ്

0
Coronavirus.jpg
ജില്ലയില്‍ 281 പേര്‍ക്ക് കൂടി കോവിഡ്

*228 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.66
വയനാട് ജില്ലയില്‍ ഇന്ന് (1.06.21) 281 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.66 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58275 ആയി. 54031 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3762 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2237 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയൽ 36, ബത്തേരി 20, എടവക, കണിയാമ്പറ്റ 16 വീതം, മാനന്തവാടി 15, മേപ്പാടി 14, പടിഞ്ഞാറത്തറ 13, വൈത്തിരി, വെള്ളമുണ്ട 11 വീതം, പനമരം, മീനങ്ങാടി 10 വീതം, തൊണ്ടർനാട്, പൂതാടി, നെന്മേനി 9 വീതം, മുട്ടിൽ 8, വെങ്ങപ്പള്ളി, പൊഴുതന, കൽപ്പറ്റ, വെങ്ങപ്പള്ളി 7 വീതം, മുള്ളൻകൊല്ലി 6, പുൽപ്പള്ളി, മൂപ്പൈനാട് 3 വീതം, തിരുനെല്ലി, തരിയോട്, തവിഞ്ഞാൽ, നൂൽപ്പുഴ, കോട്ടത്തറ സ്വദേശികളായ രണ്ടു പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്ന് വന്ന 22 പേരും, കർണാടകയിൽ നിന്ന് വന്ന രണ്ട് പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.
*228 പേര്‍ക്ക് രോഗമുക്തി*
ബത്തേരി 9 പേർ, കൽപ്പറ്റ, തരിയോട്, വെള്ളമുണ്ട 4 വീതം, മേപ്പാടി മൂന്നു പേർ, മാനന്തവാടി, മീനങ്ങാടി, മുള്ളൻകൊല്ലി, മൂപ്പൈനാട്, നെന്മേനി, നൂൽപ്പുഴ, പൊഴുതന, തിരുനെല്ലി രണ്ടു പേർ വീതം, മുട്ടിൽ, പടിഞ്ഞാറത്തറ, പനമരം, പുൽപ്പള്ളി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 3 തമിഴ്നാട് സ്വദേശികളും, ഒരു കണ്ണൂർ സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 179 പേരുമാണ് രോഗമുക്തരായത്.
*795 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.06.21) പുതുതായി നിരീക്ഷണത്തിലായത് 795 പേരാണ്. 1510 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16145 പേര്‍. ഇന്ന് പുതുതായി 110 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2386 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 450586 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 450148 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391873 പേര്‍ നെഗറ്റീവും 58275 പേര്‍ പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *