രാഹുൽ ഗാന്ധിയുടെ എം പിയുടെ കരുതൽ മാനന്തവാടി നഗരസഭയ്ക്ക്


Ad
രാഹുൽ ഗാന്ധിയുടെ എം പിയുടെ കരുതൽ മാനന്തവാടി നഗരസഭയ്ക്ക് 

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് എംപി രാഹുൽ ഗാന്ധി മാനന്തവാടി നഗരസഭയ്ക്ക് പൾസ് ഓക്സി മീറ്ററുകൾ കൈമാറി. നിയോജക മണ്ഡലത്തിൽ ഉടനീളം 1500 പൾസ് ഓക്സിമീറ്ററുകളാണ് വിതരണം ചെയ്യുന്നത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി , വൈസ് ചെയർ പേഴ്സൺ പി വി എസ് മൂസ സെക്രട്ടറി രവീന്ദ്രൻ എന്നിവർ മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ അഡ്വ. എൻ കെ വർഗീസിൽ നിന്നും ഓക്സി മീറ്ററുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് ചെയർമാന്മാരായ പി വി ജോർജ്ജ്, മാർഗരറ്റ് തോമസ് കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി എം ബെന്നി, വി യു ജോയ്, കെപിസിസി മെമ്പർ അബ്ദുൾ അഷ്റഫ് യുഡിഎഫ് കൺവീനർ പടയൻ മുഹമ്മദ്, മാനന്തവാടി മണ്ഡലം പ്രസിഡൻറ് ഡെന്നിസൺ കണിയാരം, രാഹുൽഗാന്ധി എംപിയുടെ ഓഫീസ് പ്രതിനിധി രതീഷ് തുടങ്ങിയവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *