August 8, 2026

കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

0
IMG-20210604-WA0041.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

കേരള സര്‍വ്വകലാശാലയിലെ അധ്യപക നിയമനം റദ്ദാക്കിയ സിംഗിള്‍ ബ‌ഞ്ച് ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷന്‍ ബ‌ഞ്ച് സ്റ്റേ ചെയ്തു. 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ നടപടിയാണ് മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്
സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും, കേരള സര്‍വ്വകലാശാലയും നല്‍കിയ അപ്പീലിലാണ് നടപടി. കേസില്‍ മൂന്ന് മാസത്തിന് ശേഷം അന്തിമ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേരള സര്‍വകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളെ ഒറ്റ യൂണിറ്റായി കണക്കാക്കിയ നിയമ ഭേദഗതിയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *