July 16, 2026

രാത്രിയിൽ കോവിഡ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവരുടെ നേരെ കാട്ടനയുടെ ആക്രമണം

0
By ന്യൂസ് വയനാട് ബ്യൂറോ
രാത്രിയിൽ കോവിഡ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവരുടെ നേരെ കാട്ടനയുടെ ആക്രമണം

തോൽപെട്ടി അതിർത്തി ചെക്ക് പോസ്റ്റിൽ ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയാണ് കാട്ടാനയുടെ ആക്രമിച്ചത്. പുലർച്ചെ 2.45 ന് ആയിരുന്ന സംഭവം. ബാവലി ഗവ: യു .പി സ്കൂൾ അധ്യാപകനായ എം .എസ് ബിജു ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. ബിജുവിന്റെ കാർ ആന കുത്തി നശിപ്പിച്ചു. മറ്റ് ജീവനക്കാർ ആന വരുന്നത് കണ്ട് വിളിച്ചു പറഞ്ഞപ്പോൾ കാറിൽ ഇരിക്കുകയായിരുന്ന അദ്ദേഹം ഇറങ്ങി ഓടുകയായിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജീവൻ പണയം വെച്ചാണ് ഇവിടെ ജോലി ചെയ്യേണ്ടി വരുന്നത്.

 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *