10,000 ഓക്സിലറി അയല്‍ക്കൂട്ടങ്ങള്‍ ആരംഭിക്കും; ഉപജീവന പാക്കേജ് 100 കോടിയാക്കി


Ad
10,000 ഓക്സിലറി അയല്‍ക്കൂട്ടങ്ങള്‍ ആരംഭിക്കും; ഉപജീവന പാക്കേജ് 100 കോടിയാക്കി

കുടുംബശ്രീയിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷം 10,000 ഓക്സിലറി അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ ധനകാര്യ മന്ത്രി അറിയിച്ചു. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജീവനോപാധികള്‍ നഷ്‍ടപ്പെട്ടവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്താന്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്‍സിഡി നല്‍കുന്നതിനുമാണ് ഈ ഉപജീവന പാക്കേജ്.

കുടുംബശ്രീയിലൂടെ കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്‍പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിഷരഹിത നാടന്‍ പച്ചക്കറികള്‍ ഉത്‍പാദിപ്പിക്കുന്ന കര്‍ഷകരില്‍ നിന്ന് സംഭരിച്ച്‌ വില്‍പന നടത്തുന്നതിനുള്ള സ്റ്റോറുകള്‍ ആംഭിക്കുന്നതിന് കേരള ബാങ്ക് മുഖേന വായ്‍പ ലഭ്യമാക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *